Advertisment

കുമാരമംഗലം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ അംഗൻവാടിയുടേയും കമ്മ്യൂണിറ്റി ഹാളിന്റെയും ഉത്‌ഘാടനം പി ജെ ജോസഫ്‌ എം എൽ എ നിർവഹിച്ചു

author-image
admin
New Update

കുമാരമംഗലം: കുമാരമംഗലം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ അംഗൻവാടിയുടേയും കമ്മ്യൂണിറ്റി ഹാളിന്റെയും ഉത്‌ഘാടനം പി ജെ ജോസഫ്‌ എം എൽ എ നിർവഹിച്ചു.ഈ വാർഡിന്റെ എല്ലാ വിധ യോഗങ്ങളും നടത്താൻ ഉതകുന്ന വിധത്തിലാണ് ഈ ഹാൾ സജ്ജീകരിച്ചിരിച്ചിരിക്കുന്നത് എന്ന് എം എൽ എ യോഗം ഉത്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിച്ചു.

Advertisment

publive-image

ഏഴല്ലൂർ കോളനി നിവാസികളുടെ ചിരകാല സ്വപ്നം ആണ് സാഷാത്കരിക്കപ്പെട്ടത്.എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് ഇരു നില കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നത്.

ചടങ്ങിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിന്റ സിബിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ചിന്നമ്മ സോജൻ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഷെമീന നാസർ,നിസാർ പഴേരി എന്നിവർ ആശംസകൾ അർപ്പിച്ചു.അംഗൻ വാടി ടീച്ചർ കൊച്ചു ത്രേസ്യ നന്ദി പറഞ്ഞു.

pj joseph
Advertisment