Advertisment

സ്വർണ്ണക്കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പി.കെ. കൃഷ്ണദാസ് നാളെ ഉപവസിക്കും

New Update

publive-image

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉപവസിക്കും. നാളെ (7-8-20) രാവിലെ 10ന് കോഴിക്കോട് ബിജെപി ഓഫീസിൽ നടക്കുന്ന ഉപവാസ സമരം ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ ഉദ്ഘാടനം ചെയ്യും.

മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി.രമേശ്, ജില്ലാ പ്രസിഡൻ്റ് വി.കെ. സജീവൻ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് ഉപവാസ സമരത്തിൻ്റെ സമാപനത്തോടനുബന്ധിച്ചുള്ള കോഴിക്കോട് ജില്ലാ വെർച്വൽ റാലിയിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ സംസാരിക്കും.

Advertisment