Advertisment

സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ;സ്റ്റോക്ക്ഹോം സിന്‍ഡ്രോമാണ് പിണറായിക്ക് എന്ന് ചെന്നിത്തല

New Update

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി യുഡിഎഫ് നേതാക്കള്‍. വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരവേദിയാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കായി യുഡിഎഫ് നേതാക്കള്‍ ഉപയോഗിച്ചത്. ഇന്നലെ രാവിലെയായിരുന്നു കൊച്ചി മറൈന്‍ ഡ്രൈവില്‍ സര്‍ക്കാരിനെതിരെയുള്ള യുഡിഎഫ് സമരം അവസാനിച്ചത്.

Advertisment

publive-image

സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കുറ്റപ്പെടുത്തിയപ്പോള്‍ യാത്രക്കാരെ ബന്ദിയാക്കി വിമാനം റാഞ്ചുന്നവരെ ആരാധിക്കുന്ന സ്റ്റോക്ക്ഹോം സിന്‍ഡ്രോമാണ് പിണറായിക്ക് എന്നാണ് ചെന്നിത്തല പറഞ്ഞത്.

സര്‍ സി.പി.യുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി പിന്തുടരുന്നത്. നിരപരാധിയെ തല്ലിക്കൊന്നിട്ടും പോലീസ് ധാര്‍ഷ്ട്യത്തിനു കുറവില്ല. ഭരിക്കുന്നവര്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. രണ്ടു വര്‍ഷം കൊണ്ടു ജനദ്രോഹ സര്‍ക്കാരായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ മാറി’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

publive-image

‘കസ്റ്റഡിമരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് കെ. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചതെന്ന് പിണറായി ഓര്‍ക്കണം. ഈ കേസിലാണ് ജയറാം പടിക്കല്‍ ജയിലില്‍ കിടന്നതെന്ന് എ.വി ജോര്‍ജും ചിന്തിക്കണം. ഭ്രാന്തുപിടിച്ച പോലീസിനെ നിലയ്ക്കുനിര്‍ത്താന്‍ യു.ഡി.എഫ്. മുന്നിട്ടിറങ്ങും’ – ചെന്നിത്തല പറഞ്ഞു.

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി യു.ഡി.എഫ്. പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Advertisment