Advertisment

കൊവിഡ് ബാധയ്ക്കു പിന്നാലെ ഡങ്കിപ്പനിയും ; ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് പ്ലാസ്മ ചികിത്സ നടത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യുഡല്‍ഹി: കൊവിഡ് ബാധയ്ക്കു പിന്നാലെ ഡങ്കിപ്പനിയും സ്ഥിരീകരിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് പ്ലാസ്മ ചികിത്സ നടത്തി. ആരോഗ്യനില ആശങ്കാജനകമായതോടെയാണ് രോഗമുക്തരായവരുടെ പ്ലാസ ചികിത്സയ്ക്കായി സ്വീകരിച്ചത്. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

Advertisment

publive-image

രക്തത്തിലെ പ്ലേറ്റലേറ്റ് കൗണ്ടും ഓക്‌സിജന്‍ ലെവലും താഴ്ന്നതോടെയാണ് സിസോദിയയെ കഴിഞ്ഞ ദിവസം ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച്‌ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഡങ്കി കൂടി സ്ഥിരീകരിച്ചതോടെ സാകേതിലെ മാക്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലാണ് സിസോദിയ.

കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി കാര്യമായ കാര്യമായ പ്രയോജനം ചെയ്യുമെന്നതിന് തെളിവില്ലെന്നാണ് എല്‍എന്‍ജെപി ആശുപത്രിയി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സുരേഷ് കുമാറിന്റെ അഭിപ്രായം.

plasma therapy
Advertisment