Advertisment

രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച സുഷമ സ്വരാജ് ലോകവേദികളില്‍ ഇന്ത്യയുടെ ശബ്ദമായിരുന്നു; സുഷമ സ്വരാജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച സുഷമ സ്വരാജ് ലോകവേദികളില്‍ ഇന്ത്യയുടെ ശബ്ദമായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സുഷമസ്വരാജിന്റെ മരണശേഷം സംഘടിപ്പിച്ച ഒരു പ്രാര്‍ത്ഥനായോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. സുഷമ സ്വരാജിന്റെ നിര്യാണം നിരവധി പേരെയാണ് ദുഖത്തിലാഴ്ത്തിയതെന്നും മോദി പറഞ്ഞു.

Advertisment