Advertisment

താരമായി ജബ്ബാറിക്ക, സ്നേഹാദരവോടെ സംഘടനകള്‍

author-image
admin
New Update

 

Advertisment

publive-image

മാണിക്യ മലരായ പൂവി’ ഗാനത്തിന്‍റെ രചിതാവ്  പി.എം.എ  ജബ്ബാര്‍ കരൂപടന്ന തിരക്കിലാണ് റിയാദിലെ പ്രവാസി സംഘടനകള്‍ വെക്തികള്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരും അദേഹത്തിന് ആദരവ് സംഘടിപ്പിക്കുന്ന തിരക്കിലാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒരു അഡാറ് ലവ്വിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം തരംഗമാകുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗാനം. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ഗാനത്തിന് ഇതുവരെ 50 ലക്ഷത്തിലേറെ വ്യൂസ് ആണുള്ളത്.കൂടുതല്‍ പേര്‍ എത്തികൊണ്ടിരിക്കുന്നു.

‘മാണിക്യമലരായ പൂവി’ പാട്ടിന് 40 വര്‍ഷം പഴക്കമുണ്ട്. പി.എം.എ ജബ്ബാര്‍ രചിച്ച ‘മാണിക്യ മലരായ പൂവി’ എന്ന ഈ മാപ്പിള പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖ് ആണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ പാട്ട് ലോകം മുഴുവനുമുള്ള മലയാളി ഏറ്റെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പി.എം.എ ജബ്ബാറാണ്, ജബ്ബാര്‍ പറയുന്നത് ഞാന്‍ ഈ പാട്ട് എഴുതിയ കാലഘട്ടത്തില്‍ തന്നെ ഗാനം എല്ലാവരാലും ശ്രദ്ധിച്ചിരുന്നു പുതിയ കാലഘട്ടത്തില്‍ ഗാനത്തിന് നല്‍കിയ ദൃശ്യഭംഗി യുവജനത നെജ്ജെറ്റിയത് ഈ അറുപത്തിരണ്ടാം വയസ്സില്‍ തനിക്ക് ഏറെ സന്തോഷം തരുന്നു .

പതിനാറ് വയസ്സ് മുതല്‍ ജബ്ബാര്‍ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പാട്ട് എഴുതിയായിരുന്നു തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു.

1992 ല്‍ ‘ഏഴാം ബഹര്‍’ എന്ന ഓഡിയോ ആല്‍ബത്തില്‍ ‘മാണിക്യ മലരായ’ ഇടം പിടിച്ചു. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകര്‍ ഈ ഗാനം പാടി. വര്‍ഷങ്ങള്‍ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോള്‍ താന്‍ അനുഭവിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാര്‍ പറയുന്നു.

ഇപ്പോള്‍ സൗദിയിലെ റിയാദിലെ മലാസില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് ജബ്ബാര്‍. അഞ്ചുവര്‍ഷമായി ഇവിടെയാണ് ജോലി ചെയ്യുന്നത്.

publive-image

പി എം എ ജബ്ബാര്‍ കരൂപടന്നയും അയൂബ് കരൂപടന്നയും കണ്ടുമുട്ടിയപ്പോള്‍ ഒരേ നാട്ടുക്കാര്‍  ഒരേ കാലയളവില്‍ ഒരേ സ്കൂളില്‍ പഠിച്ചവര്‍ 

പ്രത്യേക പുരസ്‌കാരങ്ങളോ പ്രതിഫലമോ ഒന്നും ജബ്ബാറിനെ തേടി എത്തിയിട്ടില്ല. സംഘടനകള്‍ സ്ഥാ പനങ്ങള്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ആദരിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം ആ പാട്ട് ലോകം മുഴുവനുമുള്ള മലയാളി ഏറ്റെടുത്തപ്പോള്‍  ഇതില്‍പ്പരം എന്ത് സന്തോഷമാണ് കിട്ടാനുള്ളതെന്ന് ജബ്ബാര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം യവനിക കലാസംസ്ക്കാരിക വേദി നല്‍കിയ സ്നേഹാദരവില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയുണ്ടായി അദ്ദേഹവുമായുള്ള സൗഹൃദ സംഭാഷണത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് തീര്‍ത്തും അനാവിശ്യമായ വിവാദം ഉണ്ടാക്കുന്നവരുടെ ലക്‌ഷ്യം എന്താണെന്ന് തനിക്കറിയില്ല .എന്തായാലും തനിക്ക് നന്മകള്‍ മാത്രമേ കൊടുക്കാനുള്ളൂ ആരോഗ്യമുള്ള കാലത്തോളം  പാട്ടെഴുത്ത് തുടരും

Advertisment