Advertisment

തട്ടിപ്പുകാരെ അരിച്ചുപെറുക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് രഹസ്യപോലീസിനെ നിയമിക്കുന്നു

New Update

കിട്ടാക്കടം പെരുകുന്നതും സാമ്പത്തീക തട്ടിപ്പ് നടത്തി ഉന്നതര്‍ രാജ്യം വിടുന്നത് തുടര്‍ക്കഥയാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി ഇവരെ വലയിയാക്കാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഡിക്ടക്റ്റീവുകളെ തേടുന്നു.

Advertisment

കോടികള്‍ കടമെടുത്ത് മുങ്ങുന്ന വിരുതന്‍മാരേയും രാജ്യത്തിനകത്തും പുറത്തുമുളള അവരുടെ ആസ്തികളേയും കണ്ടെത്തുന്നതിനും വേണ്ടിയാണ് സ്വന്തം നിലയ്ക്ക് ഡിക്ടക്ടീവുകളെ നിയമിക്കാന്‍ ബാങ്ക് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച പരസ്യം കഴിഞ്ഞ ദിവസം ബാങ്ക് പുറത്തു വിട്ടു.

publive-image

ഏറ്റവും പുതിയ ‘സിബില്‍’ ഡാറ്റാ അനുസരിച്ച് 12,574 കോടി രൂപയാണ് ബാങ്കിന്റെ കിട്ടാക്കടം. മനഃപൂര്‍വ്വം തിരച്ചടക്കാത്ത 1,018 അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും കിട്ടാക്കടം ബാങ്കിനുള്ളത്. ഇതു കൂടാതെയാണ് ഫെബ്രുവരിയില്‍ വജ്ര വ്യാപാരി നീരവ് മോദി 13000 കോടി ബാങ്കിനെ പറ്റിച്ചത്.

ഇക്കാര്യത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഒറ്റക്കല്ല. സിന്‍ഡിക്കേറ്റ് ബാങ്ക്,കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയെല്ലാം തട്ടിപ്പുകാരെ കുടുക്കാന്‍ സ്വന്തം രഹസ്യ പോലീസിനെ നിയമിച്ചിട്ടുണ്ട്.

വന്‍തുക കടമെടുത്ത് മുങ്ങുന്നവരേയും കൂട്ടുവായ്പക്കാരേയും അവരുടെ ജാമ്യക്കാരേയും കണ്ടെത്തുക വിദേശത്തും സ്വദേശത്തുമുള്ള അവരുടെ സ്വത്തുവകകളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുക ഇവയൊക്കെയാണ് രഹസ്യപോലീസിന്റെ ചുമതലയെന്ന് ബാങ്ക് നല്‍കിയിട്ടുള്ള പരസ്യത്തില്‍ പറയുന്നു.

Advertisment