Advertisment

ആരാണ് മഹർഷി .....???

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

Advertisment

മറ്റുള്ളവരിൽ ഹർഷം ജനിപ്പിക്കാനാവുന്നവനത്രേ മഹർഷി .....!!!

മഹർഷി ഭാവം മനസ്സിൽ ജനിക്കുമ്പോൾ ധന്യമാകുമീ ചെറുജീവിതം.

ജീവിത യാത്രയിൽ മഹർഷി ഭാവം ആസ്വദിച്ചാൽ,

ജീവിതം ധന്യമാകുമെന്നരുളീ നമ്മുടെ മഹർഷിമാർ.

അതത്രേ ഈശ്വര പ്രസാദം ....!!!

മഹർഷീശ്വരന്മാരുടെ പാദചുംബനങ്ങളാൽ ധന്യമാണ് ഭാരതം.

'ലോകാഃ സമസ്താ സുഖിനോ ഭവന്തു' ഭാരതത്തിൻ മന്ത്രമാണ്....!!!

ഈ മഹർഷി മന്ത്രത്തിലൂടെയാണ് ഭാരതം, വിശ്വത്തെയുണർത്തിയത്.

അറിവുകൾ ആർജ്ജിക്കുവാൻ എത്തിയവർക്കെല്ലാം,

അറിവുകൾക്കൊപ്പം സ്നേഹവും പകർന്ന മഹർഷി മനീഷികൾ

നമുക്കായ് കരുതിയ വിജ്ഞാന ചെപ്പുകൾ പകർന്നിടാം നമ്മുടെ പുതുതലമുറയ്ക്ക്...!!!

അസ്ത്ര ശാസ്ത്രം മുതൽ വൈദ്യശാസ്ത്രം വരെ,

പ്രകൃതിയെ നോക്കി പഠിപ്പിച്ച മഹർഷികൾ,

കുറിയിട്ട മന്ത്രം നാമിന്നു മറന്നു.

പ്രകൃതിയാൽ മനുഷ്യനും മനുഷ്യനാൽ പ്രകൃതിയും

പരസ്‌പരം മല്ലിടുന്നൂ ... ഭാരത ഭൂമിയിൽ .....!!!

മഹർഷിമാർ ചൊല്ലിടും വേദമന്ത്രങ്ങളിൽ,

അരിയെരുതു പ്രകൃതിയെ, അരിയെരുതു പ്രകൃതിയെ.

അരുതാത്തൊതൊന്നും അതിലില്ല മക്കളേ ....!!!

ചൊല്ലിടാം നമുക്കും, മഹർഷികൾ കുറിയിട്ട മന്ത്രം...!!!

'സ്വസ്തി പ്രജാഭ്യാം പരിപാലയന്താം

ന്യായേന മാര്‍ഗേണ മഹീം മഹീശാ

ഗോബ്രാഹ്മനെഭ്യ:ശുഭമസ്തു നിത്യം

ലോകാഃ സമസ്താ സുഖിനോ ഭവന്തു'.

 ഡയസ് ഇടിക്കുള , (Librarian, Gulf Medical University, UAE) 

Advertisment