Advertisment

ഇന്ന്

New Update

publive-image

Advertisment

പെണ്ണെന്ന ചിന്നത്തില്‍ നിഴലൊന്ന് കണ്ടാല്‍

ആണില്‍ ഉദിക്കുന്ന കാമം

ആണിന്‍ മനസ്സൊന്ന് ഇളക്കാനായി

പെണ്ണും കെട്ടുന്ന കോലം

ആണും പെണ്ണും കാട്ടുന്ന പലതരം

വൃത്തികേടിന്റെ നാറ്റം

ചോരയിലുണ്ടായ മക്കളില്‍ തീര്‍ക്കുന്നു

അച്ഛന്‍ കാമത്തിന്‍ ദാഹം

അച്ഛന്റെ മാനം കടലില്‍ താഴ്ത്തുന്നു

നേരറിവില്ലാത്ത മക്കള്‍

ലഹരിയാല്‍ ബോധം

കെടുത്തി ഉറങ്ങുന്നു

ഇന്നിന്റെ സന്താനം

ചിലത് സ്വബോധം ഉള്ളൊരു

നേരത്തുപോലും

കാണുകയില്ല അവര്‍ പലതും

സ്വന്തം മക്കളില്‍ തെറ്റ്

കണ്ടാലും

കണ്ണുചിമ്മുന്നു പലരും

ആണെന്നോ പെണ്ണെന്നോ

വ്യത്യാസമില്ല

ഇന്നിടെ തെറ്റുകള്‍ കൊണ്ടും

പാലും പഴവും കൊടുക്കും

കുഞ്ഞിന്

കൂടെ നടക്കണം ഇത്തിരി

ബോധം

അത് അമ്മയാണ് ഇത്

പെങ്ങളാണ്

എന്ന നേരിന്റെ നന്മയാം ബോധം.

poem leena kuwait
Advertisment