Advertisment

നര (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

കോതി വച്ചമുടിയിഴക്കുള്ളിൽ തുറിച്ചു നോക്കുന്ന വെളുപ്പുകൾ

Advertisment

നരയാണ് തീഷ്ണമായ നോട്ടത്തിൽ ഉള്ളൊന്നാളി

നര വിളിക്കാത്ത അഥിതിയായി വന്നു മേയുന്നു

യുവത്വം പടിയിറങ്ങുന്നു

ഓടിനടന്ന കാൽ മുട്ടുകൾ തേയ്മാനമറിയിച്ചു പരിഹസിക്കുന്നു

publive-image

പുലർകാലം ഒരുങ്ങി എത്തുന്നു

രാവ് മയക്കമായി കൂടണയുന്നു

വെളുപ്പ് കൂടി വരുന്നു കറുപ്പ് യാത്ര തുടരുന്നു

പൊടിയിലല്പം വെള്ളം ചേർത്ത് വെളുപ്പിനെ തലോടിയപ്പോൾ

കണ്ണാടി പോലും പുച്ഛിച്ചു ചിരിക്കുന്നു

എന്തിനാണ് വിഷമം നിനക്കെന്നും പ്രിയം കറുപ്പിനെക്കാൾ വെളുപ്പായിരുന്നല്ലോ.........

( മീനു അമ്പാട്ട് )

Advertisment