Advertisment

കുവൈറ്റില്‍ വാണിജ്യ സ്ഥാപനങ്ങളും മാളുകളിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് സമഗ്ര പദ്ധതി

New Update

കുവൈറ്റ് : കുവൈറ്റില്‍ വാണിജ്യ സ്ഥാപനങ്ങളും മാളുകളിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് സമഗ്ര പദ്ധതി തയ്യാറാക്കുന്നു . വാണിജ്യ കേന്ദ്രങ്ങളിലും മാളുകളിലും , വിനോദ കേന്ദ്രങ്ങളിലും മറ്റും വേനല്‍ക്കാല അവധി ദിനങ്ങള്‍ പ്രമാണിച്ച് സ്വദേശികളും പ്രവാസികളും സന്ദര്‍ം നടത്തുന്നത് കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Advertisment

publive-image

സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിയമലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പൊതുനിരത്തില്‍ വഴക്കു കൂടുന്നവരെയും ലക്ഷ്യമാക്കിയാകും പരിശോധന ശക്തമാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ പൗരന്മാര്‍ക്ക് 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.

kuwait kuwait latest
Advertisment