നിലപാട് മാറ്റി പൊലീസ്;’ബിഷപ്പ് ബലാത്സംഗം ചെയ്തോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡിവൈഎസ്പി

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, September 12, 2018

കൊച്ചി: ബിഷപ്പ് ബലാത്സംഗം ചെയ്തോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വൈക്കം ഡിവൈഎസ്പി. പലതവണ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നായിരുന്നു സത്യവാങ്മൂലം. എന്നാല്‍ സത്യവാങ്മൂലം നല്‍കിയത് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുമ്പെന്നും ഡിവൈഎസ്പി പറഞ്ഞു.

അതേസമയം കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് തന്നെ നോട്ടീസ് അയക്കുമെന്ന് ഐ.ജി വിജയ് സാക്കറേ. അന്വേഷണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐ.ജി.

×