Advertisment

നിയമപാലക കേന്ദ്രത്തിലേക്ക് ഫർണിച്ചർ നൽകി കല്ലറ ടൗൺ ക്ലബ് മാതൃകയായി

New Update

കടുത്തുരുത്തി: ജനമൈത്രി പൊലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ ഫ്രണ്ട് ഓഫീസ് സൗകര്യത്തിനായി ഫർണിച്ചർ സൗജന്യമായി നൽകി കല്ലറ ടൗൺ ടൗൺ ക്ലബ് മാതൃകയായി.

Advertisment

publive-image

ഫർണിച്ചറുകൾ കടുത്തുരുത്തി എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്. ഐ രതീഷ് എന്നിവർ ചേർന്ന് ക്ലബ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.

ചടങ്ങിൽ സി.ആർ.ഒ എം.എസ് തിരുമേനി, സ്റ്റേഷൻ പി.ആർ.ഓ സുന്ദേരശൻ പി.റ്റി, ക്ലബ് പ്രസിഡന്റ് സൈമൺ പഴുക്കായിൽ,വൈസ് പ്രസിഡന്റ് സാബു മുടക്കേടിയീൽ,സെക്രട്ടറി ബൈജു മാധവപള്ളീൽ,ഖജാൻജി സാബു ഇലക്കാട്ട്,ടോമി, ബെന്നി, അലക്‌സ്, ,ജോബി ജോർജ് എന്നിവർ പങ്കെടുത്തു.

police station
Advertisment