Advertisment

തെരുവിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറി; യുവാക്കൾക്ക് പരസ്യമായി ശിക്ഷ വിധിച്ച് മധ്യപ്രദേശ് പൊലീസ്; ജനം നോക്കിനിൽക്കെ യുവാക്കളെ കൊണ്ട് ഏത്തമിടീച്ചു, ലാത്തികൊണ്ട് മർദിച്ച് റോഡിലൂടെ നടത്തിച്ചു

New Update

ഡല്‍ഹി: തെരുവിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കൾക്ക് പരസ്യമായി തന്നെ ശിക്ഷ വിധിച്ച് മധ്യപ്രദേശ് പൊലീസ്. രണ്ടു യുവാക്കളാണ് സ്ത്രീകൾക്കെതിരെ തെരുവിൽ വച്ച് ലൈംഗികാതിക്രമം നടത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഇവരെ കയ്യോടെ പിടികൂടി.

Advertisment

publive-image

ജനം നോക്കിനിൽക്കെ തന്നെ യുവാക്കളെ കൊണ്ട് ഏത്തമിടീച്ചു. ഒപ്പം ലാത്തികൊണ്ട് മർദിച്ച് റോഡിലൂടെ നടത്തിച്ചു. തിരക്കേറിയ നഗരത്തിലൂടെ യുവാക്കളെ ലാത്തികൊണ്ട് തല്ലി നടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരുന്നു ഈ ശിക്ഷ. വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഈ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥ ലാത്തികൊണ്ട് യുവാക്കളെ മർദിക്കുന്നതും വിഡിയോയിൽ കാണാം.

viral video police viral video
Advertisment