Advertisment

ചെങ്ങന്നൂരില്‍ കേന്ദ്രീകരിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് അമിത് ഷായുടെ നിര്‍ദ്ദേശം. പ്രധാന മന്ത്രിയെയും അമിത് ഷായേയും എത്തിച്ച് ഹൈടെക് പ്രചരണത്തിന് ബിജെപി നീക്കം. രാജസ്ഥാനിലെ നാണക്കേട്‌ ചെങ്ങന്നൂരിലൂടെ മറികടക്കാനൊരുങ്ങി അമിത് ഷാ !

author-image
ജെ സി ജോസഫ്
New Update

ന്യൂഡല്‍ഹി:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് നീങ്ങാന്‍ ബി ജെ പി നീക്കം. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിച്ച് ഹൈടെക് പ്രചരണത്തിന് തുടക്കം കുറിയ്ക്കാനാണ് ബി ജെ പിയുടെ ആലോചന. കഴിഞ്ഞ തവണ മണ്ഡലത്തില്‍ 42000 വോട്ടുകള്‍ നേടി ഇരുമുന്നണികളെയും ഞെട്ടിച്ച അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ തന്നെ വീണ്ടും രംഗത്തിറക്കാനാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്.

Advertisment

publive-image

എന്നാല്‍ സംസ്ഥാന ഘടകത്തില്‍ ഇക്കാര്യത്തില്‍ ഏകോപനം ഉണ്ടായിട്ടുമില്ല. പക്ഷെ, ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അഭിപ്രായത്തിനാണ് ഇക്കാര്യത്തില്‍ മുന്‍‌തൂക്കം. ദേശീയ നിര്‍വാഹക സമിതി അംഗമായ ശ്രീധരന്‍പിള്ളയോട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.

അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വരെ പ്രചരണത്തിനായി ചെങ്ങന്നൂരിലെത്താനാണ് സാധ്യത. ഒന്നിനും ഒരു കുറവും വരുത്താത്ത തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് തയാറായിക്കൊള്ളാനാണ് അമിത് ഷാ സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്കിയത്.

publive-image

രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് നാണക്കേട് കേരളത്തില്‍ രണ്ടാം അക്കൌണ്ട് തുറന്നു പരിഹരിക്കാനുള്ള തയാറെടുപ്പുകളാണ് ദേശീയ നേതൃത്വം നടത്തുന്നത്. എന്‍ എസ് എസിനെയും ബി ഡി ജെ എസിനെയും ഒപ്പം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ക്ക് അമിത് ഷാ തന്നെ നേതൃത്വം നല്‍കും. ബി ഡി ജെ എസിനെ അനുനയിപ്പിക്കാന്‍ തന്നെയാണ് നീക്കം. എന്നാല്‍ 4 വര്‍ഷമായി തങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്ത സാഹചര്യത്തില്‍ ഇനിയും ബി ജെ പിയെ വിശ്വാസത്തിലെടുക്കേണ്ടെന്നാണ് ബി ഡി ജെ എസ് നിലപാട്.

 

chengannur byelection
Advertisment