Advertisment

കേരള കോണ്‍ഗ്രസ്(ബി) - എന്‍സിപി ലയനത്തില്‍ തുടക്കത്തിലെ കല്ലുകടി. 6 ന് പവാറിനെ കാണാന്‍ പിള്ളയില്ല, പകരം ഗണേഷ്കുമാര്‍ കാണും. ലയനം ചര്‍ച്ച ചെയ്‌താല്‍ മകനെ പുറത്താക്കുമെന്ന് പിള്ള. ഗണേഷ് പാര്‍ട്ടിയില്‍ വന്നാലും മന്ത്രിയാക്കില്ലെന്ന് എന്‍സിപി എംഎല്‍എമാര്‍ ?

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : കേരള കോണ്‍ഗ്രസ്(ബി) - എന്‍സിപി ലയന വിഷയത്തില്‍ തുടക്കത്തിലെ കല്ലുകടി. എന്‍സിപിയിലും പിള്ള ഗ്രൂപ്പിലും വിഷയം കടുത്ത ഭിന്നതകള്‍ക്ക് കാരണമായിരിക്കുകയാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജനുവരി ആറിന് ശരത് പവാറുമായി കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ്കുമാര്‍ കൂടിക്കാഴ്ച നടത്താനിരിക്കെ ലയന ചര്‍ച്ച നടത്തിയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ പുതിയ നിലപാട്.

അതേസമയം കാലാകാലങ്ങളായി പരസ്പരം പോരടിക്കുന്ന അച്ഛനെയും മകനെയും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിക്കുന്നതിനെ എന്‍ സിപിയിലെ പ്രബല വിഭാഗവും എതിര്‍ക്കുകയാണ്. പിള്ള ഗ്രൂപ്പിന്‍റെ ലയന കാര്യത്തില്‍ എന്‍സിപിയിലെ എം എല്‍ എ മാരായ തോമസ്‌ ചാണ്ടി, എ കെ ശശീന്ദ്രന്‍ വിഭാഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. അതേസമയം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ ലയന കാര്യത്തില്‍ എന്‍ സിപിയില്‍ ധാരണ ആയിട്ടുണ്ട്‌ .

എന്‍സിപിയില്‍ എത്തിയാല്‍ മന്ത്രിയാകാം എന്നതാണ് ഗണേഷ്കുമാര്‍ കാണുന്ന മെച്ചം. അതേസമയം ഗണേഷ് മന്ത്രിയായാല്‍ തന്‍റെ ക്യാബിനറ്റ് പദവി തിരികെ നല്‍കേണ്ടി വരുമെന്നതാണ് ബാലകൃഷ്ണപിള്ളയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം. എന്‍സിപിയിലെ രണ്ട് എം എല്‍ എ മാരുടെയും താല്പര്യങ്ങള്‍ ഹനിച്ചുകൊണ്ടുള്ള ഒരു തീരുമാനവും പാടില്ലെന്ന നിലപാടാണ് എന്‍സിപിയിലെ ഭൂരിപക്ഷത്തിനും ഉള്ളത്.

ചുരുക്കത്തില്‍ ഗണേശിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ എന്‍സിപിയില്‍ സമവായം ഉണ്ടാക്കുക സാധ്യമല്ല. ഗണേഷ്കുമാര്‍ പിള്ളയെ വിട്ട് എന്‍സിപിയില്‍ എത്തിയാലും മന്ത്രിസ്ഥാനം ഉണ്ടാകില്ല എന്നാണു എന്‍ സി പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന .

അതേസമയം പാര്‍ട്ടിയുടെ രണ്ട് എം എല്‍ എ മാരും കേസില്‍ അകപെട്ട സാഹചര്യത്തില്‍ ലയനത്തിലൂടെ കൂടുതല്‍ എം എല്‍ എ മാരെ പാര്‍ട്ടിയില്‍ എത്തിച്ച് മന്ത്രിസ്ഥാനം വീണ്ടെടുക്കണം എന്നതാണ് നിലവില്‍ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ടി പി പീതാംബരന്‍ മാസ്റ്ററുടെ നിലപാട്.

അതിനാലാണ് കെ ബി ഗണേഷ്കുമാറിനെ ഡല്‍ഹിയില്‍ എത്തിച്ച് ശരത് പവാറുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സാഹചര്യം ഒരുക്കിയിരിക്കുന്നത് .

 

pilla ncp kerala politics ganesh
Advertisment