Advertisment

പൊന്നാനി പ്രവാസി കൂട്ടായ്‌മയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു.

author-image
admin
New Update

റിയാദ് : പൊന്നാനി പ്രവാസി കൂട്ടായ്‌മയുടെ രണ്ടാം വാര്‍ഷികം- "ഒരുമ 2018" ആഘോഷപൂര്‍വ്വം നടന്നു. രാവിലെ 8 മുതല്‍ രാത്രി 12 വരെ നീണ്ടുനിന്ന ആഘോഷ പരിപാടികളില്‍  സ്‌പോര്‍ട്‌സ്‌, സാംസ്‌കാരിക സമ്മേളനം, ജനറല്‍ ബോഡി, ഇശല്‍ രാവ്‌ അംഗങ്ങളുടെയും അതിഥികളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

പൊന്നാനി കൂട്ടായ്മ "ഒരുമ 2018" സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി ഫസ്റ്റ്‌ സെക്രട്ടറി  വി നാരായണന്‍ ഉദ്‌ഘാടനം ചെയ്യുന്നു.

സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി ഫസ്റ്റ്‌ സെക്രട്ടറി  വി നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത്‌ സര്‍ക്കാറിന്റെ വിവിധങ്ങളായ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബോധവാന്‍മാരാവാനും സൗദിയില്‍ വരാന്‍ പോവുന്ന വലിയ മാറ്റങ്ങളുടെ  ഗുണഭോക്താകളാവാന്‍ ശ്രമിക്കണമെന്നും വി നാരായണന്‍ പറഞ്ഞു. ഫോര്‍ക്ക ജനറല്‍ കണവീനര്‍   സനൂപ്‌ പയ്യന്നൂര്‍, കൂട്ടായ്‌മയുടെ ജിദ്ദ പ്രതിനിധി സുലൈമാന്‍ എന്നിവര്‍  ആശംസ അര്‍പ്പിച്ചു.

പ്രാദേശിക കൂട്ടായ്‌മകുടെ പ്രസക്തിയും പൊന്നാനി കൂട്ടായ്‌മ  രണ്ട് വര്‍ഷം കൊണ്ട്ന ടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളെ ആശംസപ്രസംഗത്തില്‍ സംസാരിച്ചവര്‍  പ്രശംസിച്ചു.

ഹായില്‍ പ്രതിനിധി നൗഷാദ്‌ അഴിക്കല്‍, ദമ്മാം പ്രതിനിധി ജബ്ബാര്‍, ജിദ്ദ പ്രതിനിധി കബഡി കോയ എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ സമ്മേളനത്തിന്‌ നേതൃത്വം നന്‍കി ഫുഡ്‌ കമ്മിറ്റി അബൂബക്കര്‍, സ്‌പോര്‍ട്‌സ്‌ കമ്മിറ്റി നസറുദ്ദീന്‍, ട്രാന്‍സ്‌പോടേഷന്‍ മുഹമ്മദ്‌ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

ജനറല്‍ബോഡിയില്‍ സംഘടനയുടെ ഒരു വര്‍ഷത്തെപ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ശംസു പൊന്നാനി, സാമ്പത്തിക റിപ്പോര്‍ട്ട്‌ അബ്ദുല്‍ ഖരീം എന്നിവര്‍  അവതരിപ്പിച്ചു. റസൂല്‍ സലാം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹനീഫ എംകെ ഉദ്‌ഘാടനം ചെയ്‌തു.

കെവി ബാവ, ജാഫര്‍ എന്നിവര്‍ ആശംസയും ശഫീഖ്‌ എം സ്വാഗതവും ജീവ കാരുണ്യ കണ്‍വീനര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. കാശ്‌മീരിലെ ആസിഫയുടെ ക്രൂരമായ കൊലാപാതകത്തില്‍ കൂട്ടായ്‌മ അതീവ ഖേദം പ്രകടിപ്പിച്ചു. ആസിഫയുടെ കുറ്റവാളികള്‍ക്ക്‌ കര്‍ശന ശിക്ഷ നല്‍കണമെന്നും അബ്ദുല്‍ ഖാദര്‍ പ്രമേയം അവതരിപ്പിച്ചു. രാവിലെ 8 മണിക്ക്‌ ട്രാന്‍സിസ്‌റ്റ്‌ കോഫ്‌ സ്‌പോണ്‍സര്‍ ചെയ്‌ത കബഡി മത്സരത്തില്‍  കോയ നേതൃത്വം നല്‍കിയ ബത്ത ടീം ഒന്നാം സ്ഥാനവും ജബ്ബാര്‍ നേതൃത്വം ഹറാജ്‌ ടീമിനു രണ്ടാം  സ്ഥാനവും ലഭിച്ചു.

വടം വലിയില്‍ ജബ്ബാര്‍ നേതൃത്വം നല്‍കിയ ടീം ഒന്നാം സ്ഥാനവും സാദിഖ്‌ എം നേതൃത്വം നല്‍കിയ ടീം രണ്ടാം സ്ഥാനവും  ലഭിച്ചു. സത്താര്‍ മാവൂരിന്‍റെ  നേതൃത്വത്തില്‍ നടന്ന ഇശല്‍ സന്ധ്യയില്‍ മാണിക്യമലരായ പൂവി ഗാന രചയിതാവ്‌ അബ്ദുല്‍ ജബ്ബാറിനെ രക്ഷാധികാരി ഹനീഫ എം കെ പൊന്നാടയണിയിച്ചു. ജീവകാരുണ്യ കൂപ്പണ്‍ നറുക്കെടുപ്പില്‍ അസീസ്‌ കോഴിക്കോട്‌ ഒന്നാം സമ്മാനവും ഹംസകുട്ടി രണ്ടാം സമ്മാനവും സാലിഹ്‌ മൂന്നാം സമ്മാനവും ലഭിച്ചു.

publive-image

സംഘടനയുടെ പുതിയ ഭാരവാഹികള്‍ റസൂല്‍ സലാം (രക്ഷാധികാരി) ഹനീഫ എംകെ (പ്രസിഡന്റ്‌) ഫാറൂഖ്‌ സഖാഫി, കുഞ്ഞന്‍ബാവ(വൈസ്‌ പ്രസിഡന്റ്‌) ശംസു പൊന്നാനി (സെക്രട്ടറി), ഷഫീഖ്‌ എം, നസറുദ്ദീന്‍ (ജോ.സെക്രട്ടറി) അബ്ദുല്‍ ഖരീം(ട്രഷറര്‍) എക്‌സിക്യൂട്ടീവ്‌ അംഗം അബ്ദുല്‍ ഖാദര്‍ പാനല്‍ അവതരിപ്പിച്ചു.

Advertisment