Advertisment

പൂമരം റിലീസ് മാര്‍ച്ച് 15 ന് ഉറപ്പിച്ചെന്ന് കാളിദാസ്. എങ്കില്‍ പിന്നെ ഏപ്രില്‍ 1 ആക്കടേയ് ..! പിന്നെയും മാറ്റാന്‍ എളുപ്പമല്ലേ .. എന്ന് ട്രോളര്‍മാര്‍ !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി ഉറപ്പിച്ചു. ചിത്രം മാര്‍ച്ച് പതിനഞ്ചിന് തിയ്യേറ്ററിലെത്തും. 'പൂമരം റിലീസ് മാര്‍ച്ച് 15 ന് ഉറപ്പിച്ചു. എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി' എന്ന ഫേസ്ബുക്ക് കുറിപ്പോടെ കാളിദാസ് തന്നെയാണ് വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

ഒപ്പം പൂമരത്തിന്റെ സെന്‍സറിങ് സെര്‍ട്ടിഫികറ്റും നല്‍കിയിട്ടുണ്ട്. ക്‌ളീന്‍ യു സെര്‍ട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്. നേരത്തെ ചിത്രം മാർച്ച് ഒൻപതിന് റിലീസ് ചെയ്യുമെന്നായിരുന്നു കാളിദാസ് പറഞ്ഞിരുന്നത്.

റിലീസ് നീട്ടിയത് ട്രോളർമാർക്ക് വൻ ചാകരയായിരുന്നു. എന്തായാലും പുതിയ തിയതി വന്നതോടെ ട്രോളര്‍മാര്‍ ഉണര്‍ന്നു. പതിനഞ്ചിന് തന്റെ കല്യാണമാണ്. അതിനാല്‍ റിലീസ് ഒന്നുകൂടി മാറ്റി വയ്ക്കാമോ ?

publive-image

അങ്ങനെ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം റിലീസ് പലതവണ മാറ്റിവച്ചതോടെ ഇത് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികം കാളിദാസ് ആഘോഷിച്ചതിനും ട്രോള്‍ മഴയായിരുന്നു.

ഇത് കേട്ട് മടുത്തതോടെ ട്രോളന്മാരെ വെല്ലുന്ന ട്രോളുമായാണ് മാര്‍ച്ച് ഒന്‍പതിന് പൂമരം റിലീസ് ആകുമെന്ന വാര്‍ത്ത കാളിദാസ് പുറത്തു വിട്ടത്. എല്ലാവര്‍ഷവും മാര്‍ച്ച് ഒന്‍പതുണ്ടെന്ന് ട്രോള്‍ വരാതിരിക്കാന്‍ മുന്‍കൂട്ടി '2018 മാര്‍ച്ച് ഒന്‍പത്' എന്ന് പ്രത്യേകം പരാമര്‍ശിച്ചായിരുന്നു കാളിദാസിന്റെ പോസ്റ്റ്.

publive-image

എന്നാല്‍ പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് ഒന്‍പതിലെ റിലീസ് നീട്ടി വച്ചു എന്നറിച്ചതോടെ ട്രോളന്മാര്‍ പിന്നെയും ഇളകി. ഇപ്പോള്‍ മാര്‍ച്ച് പതിനഞ്ചിന് റിലീസ് എന്ന് പറഞ്ഞ് കാളിദാസ് പങ്കുവച്ച പോസ്റ്റിന് താഴെയും ട്രോളന്മാരുടെ ആക്രമണമാണ്.

publive-image

 

publive-image

താന്‍ പെണ്ണാലോചിച്ച് തുടങ്ങിയപ്പോള്‍  ഷൂട്ടിങ് തുടങ്ങിയ ചിത്രമാണ്. ഇപ്പോള്‍ പെണ്ണും കെട്ടി ഒരു കുട്ടിയുമായി. ഇനി ഏതായാലും ഫാമിലിയുമായി ചിത്രം കാണാന്‍ പോകാ൦ ...

എന്റെ കാമുകി എന്ന ഇട്ടേച്ച് പോയപ്പോള്‍ പൂമരത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയതാ ഇപ്പോള്‍ അവളുടെ കെട്ട് കഴിഞ്ഞ് രണ്ട് പിള്ളേര്‍ ആയി? ..

ഈ അവസരത്തില്‍ ചോദിക്കുന്ന ശെരിയാണൊ എന്ന് അറിയില്ല .റിലീസ് അവളുടെ അടുത്ത പ്രസവവും കുടി കഴിഞ്ഞിട്ട് പോരെ ..

 കുറച്ചു ദിവസം കൂടി നീട്ടി ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്താല്‍ എന്തേലും പ്രശ്‌നം വന്നു റിലീസ് നീട്ടി വയ്ക്കേണ്ടി വന്നാലും ഏപ്രില്‍ ഫൂള്‍ ആക്കിയതാണെന്ന് പറഞ്ഞ് തടി തപ്പാ൦..

'പൂമരം പോലെയാകുമോഡേയ്'

jayaram indian cinema
Advertisment