Advertisment

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരന്‍ വേറൊരാള്‍? ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും പ്രതികളെ ഉപദേശിച്ചത് കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളെന്ന് അന്വേഷണസംഘം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരന്‍ വേറൊരാളാണെന്ന് അന്വേഷണ സംഘം . കേസില്‍ അറസ്റ്റിലായ സ്ഥാപന ഉടമ റോയ് ഡാനിയേലിന്റെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂര്‍ സ്വദേശിയാണ് മുഖ്യ സൂത്രധാരന്‍.

Advertisment

ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത് കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളാണെന്ന് പൊലീസ് കണ്ടെത്തി.

publive-image

തൃശൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇയാള്‍ക്കെതിരായ തെളിവുകള്‍ പൊലീസ് ശേഖരിച്ചു. വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നാണ് സൂചന.

fraud case popular finance
Advertisment