Advertisment

പൊരുതിക്കളിച്ച മൊറോക്കോയെ പുറത്താക്കി പോർച്ചുഗൽ; നാലാം മിനിറ്റിൽ റൊണാൾഡോയുടെ വിജയഗോൾ

New Update

Advertisment

മോസ്ക്കോ: വമ്ബന്‍ മാര്‍ജിനിലുള്ള ഒരു ജയമാണ് മൊറോക്കോയ്ക്കെതിരേ പോര്‍ച്ചുഗലില്‍ നിന്ന് പ്രതീക്ഷിച്ചത്. സ്പെയിനിനെതിരായ സമനിലയ്ക്കുശേഷം അവര്‍ക്ക് ജയം അനിവാര്യവുമായിരുന്നു. എന്നാല്‍ ലിസ്നിക്കി സ്റ്റേഡിയത്തില്‍ അവരെ തുണയ്ക്കാനുണ്ടായിരുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമായിരുന്നു. നാലാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ നേടിയ ഒരു മിന്നുന്ന ഹെഡ്ഡര്‍ ഗോളില്‍ പൊരുതിക്കളിച്ച മൊറോക്കോയോട് കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു പോര്‍ച്ചുഗല്‍.

ronaldo-goal-vs-morocco

പോര്‍ച്ചുഗലിനെ വിറപ്പിച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റവാങ്ങിയ മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ അവര്‍ ഇറാനോടാണ് തോറ്റത്.

മൗനിന്യോയുടെ ഒരു ക്രോസ് താഴ്ന്നു പറന്ന് പിഴവില്ലാതെ കുത്തിയിടുകയായിരുന്നു ക്രിസ്റ്റ്യാനോ. മൊറോക്കന്‍ ഗോളിക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല ഈ ഗോളിന് മുന്നില്‍. ഈ ഗോളോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യന്‍ താരമായി മാറിയിരിക്കുകയാണ ക്രിസ്റ്റ്യാനോ. മൊത്തം ഗോള്‍സമ്ബാദ്യം 85 ആക്കിയ ക്രിസ്റ്റ്യാനോ ഫ്രാങ്ക് പുഷ്കാസിന്റെ റെക്കേഡാണ് മറികടന്നത്.

View image on Twitter

ഈ ലോകകപ്പില്‍ ഇത് ക്രിസ്റ്റ്യാനോയുടെ നാലാമത്തെ ഗോളാണ് മൊറോക്കന്‍ വലയില്‍ വീണത്. സ്പെയിനിനെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു സി.ആര്‍. 7.

ക്രിസ്റ്റ്യാനോ മാത്രമേ ഉണ്ടായിരുന്നുള്ളൂ പോര്‍ച്ചുഗലിന്റെ നിരയില്‍. ഗോള്‍ ദാഹത്തോടെ നിന്ന ക്രിസ്റ്റ്യാനോയ്ക്ക് അടിക്കാന്‍ പാകത്തില്‍ പന്തെത്തിക്കുന്നതില്‍ അമ്ബേ പരാജയപ്പെടുകയായിരുന്നു അവരുടെ മധ്യനിര.

അതായിരുന്നില്ല മൊറോക്കോയുടെ അവസ്ഥ. അവര്‍ക്ക് യഥേഷ്ടം അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍, ഒന്നുപോലും പോര്‍ച്ചുഗലിന്റെ വലയില്‍ കയറ്റാന്‍ സ്ട്രൈക്കര്‍മാര്‍ക്കായില്ല. സ്വന്തം പിഴവുകളേക്കാള്‍ പലപ്പോഴും അവര്‍ക്ക് മുന്നില്‍ വില്ലനായത് നിര്‍ഭാഗ്യമായിരുന്നു.

Advertisment