Advertisment

ജിദ്ദയിൽ പോരൂർ പഞ്ചായത്ത് യു.ഡി. എഫ്. കൺവൻഷൻ അരങ്ങേറി.

New Update

ജിദ്ദ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി യു.ഡി.എഫ്. പോരൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആവേശം ഉൾകൊണ്ടുകൊണ്ട് പോരൂർ പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലെയും സജീവ ഒ ഐ സി സി - കെ എം സി സി പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ചു.

Advertisment

publive-image

യു.ഡി.എഫ്. പോരൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക കൺവൻഷനിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ സംസാരിക്കുന്നു

അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാരിനെതിരെയുള്ള ജനവികാരവും യു.ഡി.എഫ് മുന്നണിയിലെ ഐക്യവും കെട്ടുറപ്പും ഈ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൈവരിക്കുവാൻ യു.ഡി.എഫിന് സഹായകരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഷൗക്കത്ത് പൊറ്റയിൽ അധ്യക്ഷത വഹിച്ചു. കെ എം സി സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉത്ഘാടനം ചെയ്തു .

publive-image

നാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഷ്‌റഫ് കണ്ണങ്ങാടൻ യോഗത്തിൽ പങ്കുവെച്ചു . ഒഐസിസി നേതാക്കളായ കെ ടി എ മുനീർ , ഹക്കീം പാറക്കൽ, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ഉമ്മർ ചെറിയാപ, എം . ടി ഗഫൂർ, ഫസലുള്ള വി, കെ എം സി സി നേതാക്കളായ അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.

ലത്തീഫ് തോപ്പിൽ, ശാഹുൽ തൊടികപ്പുലം, സി. ടി യൂനുസ് ബാബു, കരീം ഇ . കെ, അനീസ് താളിയംകുണ്ട്, ബഷീർ കൊമ്പൻ, ഷെരീഫ് ഇളയോടൻ, സിദീഖ് കുരിക്കൾ, റാഷിദ്, സാദിഖ് ചോല, നിഷാദ് പി കെ , ഫയ്‌സൽ നെടുങ്ങാടൻ , നജീബ് കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.ആസാദ്‌ കണ്ണങ്ങാടൻ സ്വഗതവും ഫിറോസ് ചെറുകോട് നന്ദിയും പറഞ്ഞു .

 

Advertisment