Advertisment

കുവൈറ്റില്‍ ഹവല്ലിയിലുണ്ടായ വൈദ്യുതി തടസം ജനജീവിതം താറുമാറാക്കി; വിതരണം ഭാഗികമായി പുനസ്ഥാപിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഹവല്ലി ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വൈദ്യുതി തടസം ജനജീവിതം താറുമാറാക്കി. സാല്‍മിയ, ഹവല്ലിസ മൈദാന്‍ ഹവല്ലി, റുമൈതിയ, ജാബ്രിയ, ബയാന്‍ എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.

സാല്‍മിയയിലെ പ്രധാന പ്രസരണ കേന്ദ്രത്തിലുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി തടസത്തിന് കാരണമായത്. വിതരണം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. പൂര്‍ണമായി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

വൈദ്യുതി വിതരണം നിലച്ചത് ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം താറുമാറാക്കിയിരുന്നു. ചില കെട്ടിടങ്ങളില്‍ ലിഫ്റ്റിലടക്കം ആളുകള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

Advertisment