Advertisment

കോവിഡ് കാലത്തും വൈദ്യുതി മോഷണം പതിവാകുന്നു: ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളില്‍ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപ പിഴ ഈടാക്കി

New Update

കൊച്ചി: കോവിഡ് കാലത്തും വൈദ്യുതി മോഷ്ടാക്കൾ സജീവം. ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളിൽ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. വൈദ്യുതി മോഷണത്തിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് മലപ്പുറം ജില്ലയിലാണ്.

Advertisment

publive-image

വൈദ്യുത ബോർഡ് ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ആൻറി പവർ തെഫ്റ്റ് സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 148 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിൽ 35, കാസർകോട് 27, എറണാകുളം 22, കോഴിക്കോട് 14 എന്നിങ്ങനെയാണ് കണക്ക്. പിഴ ചുമത്തിയത്. 2 കോടി 29 ലക്ഷത്തി മുപ്പത്തി അയ്യായിരത്തി 435 രൂപയും.

വീടു നിർമാണ സമയത്ത് തന്നെ വൈദ്യുതി മോഷ്ടിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്ത നിലയിൽ ചുമരുകൾക്കുള്ളിലാണ് വൈദ്യുതി ചോർത്താനുള്ള കുതന്ത്രം.

വൈദ്യുതി മീറ്ററിൽ എത്തുന്നതിനു മുൻപ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിക്കുന്നവരും മീറ്റർ കവർ ഇളക്കി മാറ്റി വൈദ്യുതി മോഷ്ടിക്കുന്നവരുമുണ്ട്. വരും ദിവസങ്ങളിലും പരിശാധന കർശനമാക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം.

Advertisment