ചെന്നൈ: ബംഗളൂരു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച വാഗ്ദാനങ്ങളെ രൂക്ഷമായി പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. മോദി 2014ല്‍ നല്‍കിയ ടൂത്ത്‌പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കും ചിരിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ബംഗളൂരു റാലിയില്‍ മോദി നല്‍കിയ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകുമോ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നും പ്രകാശ് രാജ് ചോദ്യം ഉന്നയിച്ചു.
കര്‍ണാടകത്തില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിവര്‍ത്തന യാത്രയുടെ സമാപനത്തില്‍ സംസാരിക്കുമ്പോഴാണ് മോദി പുതിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചത്. കര്‍ഷകരുടെ വിളകള്‍ക്ക് കൃത്യമായ വില നല്‍കും. കര്‍ഷകരുടെ തല്‍പര്യത്തിനു വേണ്ടി ബി.ജെ.പി നേതാക്കള്‍ പ്രയത്‌നിക്കും. ഇത്തവണത്തെ ബജറ്റില്‍ കര്‍ഷകര്‍ക്കായി നിര്‍ണായക തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മോദി പറഞ്ഞിരുന്നു.