Advertisment

വര്‍ഗീയ ശക്തികളെ, വാക്കുകള്‍ വളച്ചൊടിച്ച് നിങ്ങള്‍ ഭീരുക്കളും ഗതികെട്ടവരുമാണെന്ന് തെളീയിക്കുകയാണോ; പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി പ്രകാശ് രാജ്

New Update

ബെംഗളൂരു: പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി താന്‍ നടത്തിയ പ്രസഗത്തെ വളച്ചൊടിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്ക് ചുട്ട മറുപടിയുമായി നടന്‍ പ്രകാശ് രാജ്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തന്റെ വാക്കില്‍ ഉറച്ചു നില്‍ക്കുന്നെന്നും മൂല്യമുള്ള ആര്‍ക്കും ഇന്ത്യയില്‍ നേതാവാകാം എന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

Advertisment

നമ്മുടെ രാജ്യത്ത് മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം ഏറി വരികയാണെന്നും ഇത്തരം ആളുകള്‍ക്ക് ഇപ്പോള്‍ നമ്മുടെ രാജ്യത്തും പിന്തുണ ഏറി വരികയാണ്. അതുകൊണ്ട് ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താന്‍ ഒരുക്കമാണെന്നുമായിരുന്നു പ്രകാശ് രാജിന്റെ പ്രസംഗം.

publive-image

ഈ പ്രസംഗത്തിനെതിരെയാണ് ചിലര്‍ പ്രചരണം നടത്തിയത്. ഇത് തെറ്റായി വ്യാഖ്യാനിച്ച് പ്രകാശ് രാജിനെ ചിലര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഇത്തരക്കാര്‍ക്കുള്ള മറുപടിയുമായാണ് പ്രകാശ് രാജ് ഫേസ്ബുക്ക് വഴി രംഗത്തെത്തിയത്.

പ്രകാശ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഞാന്‍ എന്റെ വാക്കില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ പറയട്ടെ മൂല്യമുള്ള ആര്‍ക്കും ഇന്ത്യയില്‍ നേതാവാകാം.

ബംഗളുരുവിലെ എന്റെ പ്രസ്താവന നിങ്ങളെ പോലെ വര്‍ഗ്ഗീയത വളര്‍ത്തുന്നവര്‍ക്കുള്ളതാണ്. കേരളത്തിലോ കര്‍ണാടകയിലോ തെലങ്കാനയിലോ കേരളത്തിലെയോ, ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലോ എവിടെയുമാകട്ടെ, നിങ്ങളുടെ വൃത്തികെട്ട വര്‍ഗ്ഗീയ രാഷ്ട്രീയം അടുത്ത തെരഞ്ഞെടുപ്പില്‍ അനുവദിക്കാനാവില്ല.

എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിങ്ങളുടെ ഭയവും നിരാശയും വീണ്ടും തെളിയിക്കുകയാണ്. വെറുതെ ഒന്ന് ചോദിക്കട്ടെ നിങ്ങളെ ആളുകള്‍ കോമാളികള്‍ എന്ന് വിളിക്കുന്നത് നിങ്ങള്‍ അറിയുന്നില്ലെ.

Advertisment