Advertisment

പ്രവാസലോകത്തെ ഹാസ്യത്തിന്‍റെ നാല് ഇതളുകള്‍,"രമണന്‍ റിട്ടേണ്‍സ് ഓഫ് ദ ഡേ" അഥവാ എന്‍റെ രമണന്‍ ഒരുദിവസം തിരിച്ചുവരും.

author-image
admin
New Update

പ്രവാസലോകത്തെ പ്രതീക്ഷകൾ എന്ന പക്തിയിൽ ഈയാഴ്ച ഹാസ്യതാരങ്ങളായ നാല് കലാകാരൻമാരെയാണ് പരിചയപ്പെടുത്തുന്നത് എറണാകുളം സ്വദേശി അൻവർ ചെമ്പറക്കി.തൃശ്ശൂർ ഗുരുവായൂർ സ്വദേശി ഫാസിൽ ഹാഷിം.ആലപ്പുഴ കായംകുളം സ്വദേശി ഹരി കായകുളം കൊല്ലം അഞ്ചൽ സ്വദേശി മജു അഞ്ചൽ.

Advertisment

publive-image

ചിരിയുടെ മാലപ്പടക്കംപൊട്ടിച്ച് ഹാസ്യത്തിന്റെ പുതുനമ്പറുകളിറക്കി നാല്‍വര്‍സംഘത്തിന്‍റെ ഹാസ്യവിരുന്ന് റിയാദിലെ സാംസ്കാരിക വേദികളില്‍ പുതുമയാകുകയാണ് മലയാളികള്‍ നെഞ്ചേറ്റിയ 1936 -ൽ പുറത്തുവന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മലയാള ഭാവകാവ്യമായ രമണൻ മലയാളി മനസ്സുകളെ ഹർഷോന്മാദത്തിലാഴ്ത്തുകയും,അനുതപിപ്പിക്കുകയും ചെയ്തിരുന്ന കവിത കുടില് തൊട്ടു കൊട്ടാരം വരെ സാക്ഷരനിലും,നിരക്ഷരനിലും രമണന്റെ സ്വാധീനം ഉണ്ടായി. .

&feature=youtu.be

അഭിമുഖം നേരിട്ട് പ്രേഷകരിലേക്ക് മൊബൈല്‍ റെക്കോര്‍ഡ്‌ ലൈവ് അയൂബ് കരൂപടന്ന

രമണൻ എന്ന നിർധനനായ ഇടയയുവാവിന്റെയും ചന്ദ്രിക എന്ന ധനികയുവതിയുടെയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ് കാവ്യപ്രമേയം.ആര്ഭാടങ്ങളിൽ നിന്നകന്നു ലളിതമായൊരു ജീവിതത്തെ മധുരഗാനങ്ങൾ കൊണ്ട് നിറച്ചിരുന്ന ഒരു യുവാവുമായി ഉന്നത കുല ജാതിയിലെ കന്യക അനുരാഗത്തിലാകുന്നു.തന്റെ സാമുദായിക പരിഗണന മനസ്സിലാക്കി അവൻ അവളെ ആ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.

publive-image

മജു അഞ്ചല്‍ ഭാര്യ ജിഷ

ഇതെല്ലാം നമുക്ക് അറിയുന്ന കാര്യങ്ങള്‍ സംഗതി വേറെയാണ് കഥയുടെ പേര് രമണന്‍ എന്നാണെങ്കിലും ആധുനിക രമണനും ചന്ദ്രികയും ഹാസ്യരൂപത്തില്‍ സ്വന്തം ശൈലിയില്‍ അവതരിപ്പികുകയാണ് ഈ ചെറുപ്പകാര്‍

publive-image

മിമിക്രിതാരം ഫാസില്‍ ഹാഷിം കുടുംബവുമൊത്ത്

റിയാദ് ടാൽകീസ് സംഘടനയിലൂടെ റിയാദിലും പരിസര പ്രദേശങ്ങളിലും നിരവധി പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് പ്രേഷകരുടെ കയ്യടിമേടിച്ചുകൊണ്ട് ഹാസ്യഹിറ്റുകൾ സമ്മാനിക്കുകയാണ്.എടുത്തുപറയാവുന്ന സൂപ്പർ ഹിറ്റായ കഥാപ്രസംഗം നിരവധി വേദികളിലാണ് അവതരിപ്പിച് ഹിറ്റായത് ഹാസ്യഹിറ്റുകൾക്കു പുറമെ നിരവധി ആർട്ടിസ്റ്റുകളുടെ ശംബ്ദം അനുകരിച്ചുകൊണ്ടും ആനുകാലിക വിഷയങ്ങള്‍ ഉള്‍പെടുത്തി പ്രേഷകന് ആവിശ്യമുള്ള മേംപൊടികള്‍ ചേര്‍ത്ത് പ്രഷകരുടെ മനസ്സില്‍ ഇടം നേടുന്നതിനുള്ള വിദ്യകള്‍ നേടി കലാ രംഗത്ത് നിറഞ്ഞു നിൽക്കാനാണ് ഇവരുടെ ശ്രമം.

publive-image

ഹരി കായംകുളം ഭാര്യ വീണ മകന്‍ ആദിദേവ്

ജീവിത പ്രാരാബ്ധവുമായി പ്രവാസലോകത്ത് എത്തിയ ഇവർ ജോലിസമയം കഴിഞ്ഞ് കിട്ടുന്ന സമയങ്ങളിൽ കലയോടുള്ള സ്നേഹംകൊണ്ട് ഒത്തുകൂടി റിഹേഴ്സൽ നടത്തി റിയാദിലെ വിവിധ സംഘടനകളുടെ വേദിയിൽ എത്തുന്ന വരെ വിശ്രമമില്ലാതെ അർപ്പണബോധത്തോടെ ഈ കലാകാരമാർ നിലകൊള്ളുമ്പോൾ പ്രേഷകരുടെ വലിയൊരു സപ്പോർട് ഇവർക്കാവിശ്യമാണ് ഇവരുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവുംചെയ്തുകൊടുക്കുന്നത് റിയാദ് ടാക്കീസിലെ നല്ലാവരായ കലാകാരന്മാര്‍ ആണ് നമുക്ക് മതിമറന്ന് ചിരിക്കാൻ ചിരിപ്പിക്കാൻ ഈ കലാകാരന്മാർ നമുക്കിടയിലേക്ക് വരുകയാണ്.

publive-image

അന്‍വര്‍ ചേമ്പറക്കി ഭാര്യ സുനിത അന്‍വര്‍ ,മക്കള്‍  അഫീഫ അൻവർ ,അമീൻ അൻവർ,അമാൻ അൻവർ.

മുഖഭാവ ചലനങ്ങൾ കൊണ്ട് നമ്മെ കൂടുകൂടാ ചിരിപ്പിക്കുന്ന ഹരി കായം കുളം കണ്ണുകൾ കൊണ്ട് ചലനങ്ങൾ സൃഷ്ട്ടിച്ചു ഹാസ്യത്തിന് ഭാവം നൽകുന്ന മജു അഞ്ചൽ ശംബദാനുകരണംകൊണ്ടു ഏവരുടെയും കയ്യടി നേടുന്ന ഫാസിൽ ഹാഷിം. വേഷപകർച്ചയാലും ഭാവത്താലും ഹാസ്യകലാരൂപത്തിന് ദൃശ്യഭംഗി നൽകുന്ന അൻവർ ചെമ്പറക്കി അടക്കമുള്ള കലാകാരൻമാർ ഒത്തു ചേർന്ന് പ്രവാസലോകത്തു കോമഡിഉത്സവം തന്നെ കാഴ്ച വെക്കുവാനാണ് ഈ കലാകാരൻ മാരുടെ ഭാവി തീരുമാനം.

publive-image

ഞങ്ങളെ ആദ്യമായി ഒരു മീഡിയയിലൂടെ പരിചയപ്പെടുത്താൻ തയ്യാറായ സത്യം ഓൺലൈൻ ന്യൂസിന് ഞങ്ങളുടെ എല്ലാ നന്ദിയും കടപ്പാടും അറിയിക്കുകയാണ് എന്ന് നാലുപേരും പറയുകയുണ്ടായി.വരും ദിനങ്ങളിൽ കൂടുതൽ ഹാസ്യസ്‌കിറ്റുകൾ തയ്യാറാക്കി റിയാദിലെ സാംസ്കാരിക കലാരംഗത്ത് ശക്തമായി ഉണ്ടാകുമെന്ന് നാലുപേരും അറിയിച്ചു.അഭിമുഖവുമായി എത്തിയത് നാലുപേരില്‍ ഒരാളായ അന്‍വര്‍ ചെമ്പറക്കിയുടെ വസതിയിലാണ് അവിടെ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് വീട്ടുമുറ്റത്ത് കൃഷിത്തോട്ടം പ്രവാസലോകത്ത്‌ കൃഷിചെയ്യുന്നവർ ഒരുപാട് ഉണ്ട് അൻവർ ചെമ്പറക്കിയുടെ വീട്ടുവളപ്പിൽ വാഴ പപ്പായ കോവക്ക വെണ്ടയ്ക്ക തക്കാളി മുളക് കറിവേപ്പില മുരിങ്ങ അടക്കം നിരവധിയിനം പച്ചക്കറികളും വിളയിക്കുന്ന കാഴ്ച്ച നമുക്ക് കാണാം

publive-imageകുടുംബവുംമായി താമസിക്കുന്ന അദ്ദേഹം കുറെ വര്ഷങ്ങളായി പ്രവാസത്തിലുണ്ട് രാഷ്ട്രീയ രംഗത്തും അൻവർ സജീവമാണ്. അന്‍വറിന്റെ ഭാര്യ വീട്ടമ്മയാണ് പേര്‍ സുനിത അന്‍വര്‍, മക്കള്‍ അഫീഫ,അന്‍വര്‍ ആമീന്‍,അമാന്‍ അന്‍വര്‍ മജു അഞ്ചൽ ഭാര്യയുമൊത്താണ് റിയാദിൽ താമസിക്കുന്നത് ഭാര്യ ജിഷ മജു നഴ്‌സായി ജോലിചെയ്യുന്നു മജുവിന്റെ കൂടെ ഡബ്മാഷ് അവതരിപ്പിക്കാൻ ഭാര്യയും കൂടെ കൂടാറുന്നുണ്ടെണ് മജു പറയുകയുണ്ടായി.

publive-image

ഹരി കായംകുളം ഭാര്യ വീണ ഹരി, മകന്‍ ആദിദേവ്, കുടുംബവുമായി ജീവിച്ചിരുന്ന ഫാസിൽ ഹാഷിമിന്റെ കുടുംബം ഇപ്പോൾ നാട്ടിലാണ് ഭാര്യയും മൂന്ന് മക്കളുമുണ്ട് തൻറെ കലാപ്രവർത്തനത്തിന് എന്നും താങ്ങും തണലും ഭാര്യയും മക്കളുമാണെന്നു ഫാസിൽ പറഞ്ഞു ചെറുപ്പം മുതൽ അനുകരണകലയിലും ഫിഗർ ഷോ ചെയ്യുന്നതിലും താല്പര്യമുള്ളതുകൊണ്ടുതന്നെ ഇതു വരെ അഞ്ഞുറോളം വേദികളിൽ മിമിക്രി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുടെന്ന് ഫാസിൽ പറഞ്ഞു. കലാപ്രവർത്തന രംഗത്ത് കടന്നുവരാൻ തനിക്ക് ഏറ്റവും പ്രചോദനമായതും പൂർണമായസഹകരണം നൽകുന്നതും മജുവാണെന്നും ഹാസ്യരംഗത്തു തുടരുമെന്നും കുടുംബത്തിന്റെ നല്ലൊരു പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന്‌ ഹരി കായംകുളം പറഞ്ഞു.

publive-image

ചെയ്യ്യാന്‍ സാധിക്കുന്ന ഹാസ്യങ്ങള്‍ അവതരിപ്പിച്ച് അതുപോലെ കവിതയെ ഇഷ്ട്ടപെടുന്ന അന്‍വര്‍ കവിത ആലപിക്കാന്‍ ശ്രമിക്കാറുണ്ട് ജോലിതിരക്കിലും കലയും കൂടെ കൊണ്ടുപോകാനാണ് തലപര്യമെന്ന് അന്‍വര്‍, ചെറുപ്പം മുതല്‍ കോമഡി അവതരിപ്പിക്കുന്ന മജു സ്വകാര്യ ചാനല്‍,അടക്കം പ്രസിദ്ധീകരിച്ചിട്ടുള്ള സീരിയലിലും അഭിനയിച്ചിട്ടുണ്ട് പുതിയ ലോകത്തെ ട്രെന്‍ഡ്‌ ആയ ഡബ്മാഷ്‌ അവതരിപിക്കാന്‍ ഭാര്യ ജിഷയും കൂടെ കൂടാറുണ്ടെന്നും മജു പറഞ്ഞു.പ്രവാസ ലോകത്ത് കലയുടെ പുതിയ വഴിത്താരകള്‍ തുറന്ന് കോമഡിയുടെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാല്‍വര്‍ സംഘം.കൂടുതല്‍ ഹാസ്യ സ്കിറ്റുകള്‍ നമുക്ക് പ്രതീക്ഷിക്കാം എല്ലാ ആശംസകളും നേരുന്നു അടുത്ത എപ്പിസോഡില്‍ മറ്റൊരു പ്രതിഭയുമായി നമുക്ക് കാണാം മൊബൈല്‍ റെക്കോര്‍ഡ്‌ അയൂബ് കരൂപടന്ന, റിപ്പോര്‍ട്ടിംഗ് ജയന്‍ കൊടുങ്ങല്ലൂര്‍

നിങ്ങളുടെ അറിവില്‍ അറിയപെടാതെ കിടക്കുന്ന പ്രതിഭകള്‍ ഏതു മേഖലയില്‍ ഉള്ളവരയാലും ഞങ്ങളെ അറിയിക്കുക......ബന്ധപെടുക അയൂബ് കരൂപടന്ന 0538234406, ജയന്‍ കൊടുങ്ങല്ലൂര്‍ മെയില്‍ ഐ ഡി  jaks2244@gmail.com

Advertisment