Advertisment

പ്രവാചക ചരിത്ര സദസ് ശ്രദ്ധേയമായി വിവിധ മുസ്ലിം നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു

New Update

ചെർപ്പുളശ്ശേരി: പ്രവാചകന്റെ ആ ഗമനത്തിന് ശേഷം നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അനുയായികൾ പ്രവാചകന്റെ മുഴുവൻ ജിവിതവും തന്റെ ജീവിതത്തിൽ പകർത്താൻ മൽസരിക്കുന്നത് ലോകത്ത് പ്രവാചകന്മാത്രം അവകാശപെട്ടതാണന്നു് സമകാലീന ലോകത്തും പ്രവാചക ജീവിതം നിറഞ്ഞ് നിൽക്കുകയാണന്നും പ്രവാചകന്റെ ലോകം ചിന്തയുടെയും മനനത്തിന്റെ താണന്ന് ജമാഅത്തെ ഇസ് ലാമി പാലക്കാട് 'മുഹമ്മദ് റസൂലുല്ലാഹ് (സ) നമുക്ക് വഴികാണിക്കുന്നു' റബീഉൽ അവ്വൽ കാമ്പയിന്റെ ഭാഗമായി ജില്ല കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ സംഘടിപ്പിച ചരിത്ര സദസ് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കൊണ്ട് പറഞ്ഞു.

Advertisment

publive-image

പ്രവാചക ചരിത്രത്തെ വിലകുറച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ചില ഭാഗങ്ങളിൽ നിന്ന് ബോധപൂർവം നടക്കുന്നുണ്ട്. പ്രവാചകന്റേത് പ്രാകൃത നൂറ്റാണ്ടാണെന്ന് വിമർശനമുന്നയിക്കുന്നവരുണ്ട്.

ഈ സാഹചര്യത്തിൽ പ്രവാചക ജീവിതത്തിന്റെ പ്രാധാന്യവും എല്ലാ കാലത്തേക്കും വെളിച്ചം വീശുന്നതാനെന്നു അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിച്ചു. കെ.എൻ. എം. ജില്ലാ എക്സിക്യൂട്ടീവ് അംഗം ശറഫുദ്ദീൻ മൗലവി, , ബഷീർ ഹസൻ നദ് വി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ധീൻ, സ്വാഗതവും നാസർ കാരക്കാട് നന്ദിയും പറഞ്ഞു..

Advertisment