Advertisment

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ക്രിസ്റ്റിഫർ ഡാനിയലിന് യാത്രയയപ്പ് നൽകി

New Update

കുവൈറ്റ് :പ്രവാസ ജീവിതം മതിയാക്കി സ്ഥിരതാമസത്തിനായി നാട്ടിലേക്കു പോകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റിഫർ ഡാനിയൽ അച്ചായനു ഒ ഐ സി സി കുവൈത്ത്‌ കണ്ണൂർ ജില്ലാ കമ്മിറ്റി മൊമന്‍റെ നൽകി ആദരിച്ചു.ഒ ഐ സി സി കുവൈത്തിന്‍റെ ഏകീകരണത്തോട്‌ അനുബന്ധിച്ച് ജില്ല കമ്മിറ്റികൾ രൂപീകരിക്കുമ്പോൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ചുമതലയ്ക്കൊപ്പം നമ്മോടു തുടങ്ങിയ ബന്ധം യാതൊരു മാറ്റവുമില്ലാതെ ഇന്ന് വരെ സൂക്ഷിച്ച് കൊണ്ട്‌ വന്ന വ്യക്തിത്വമാണു ക്രിസ്റ്റിഫർ അച്ചായന്‍റേത്.

Advertisment

publive-image

സ്നേഹവും അനുഭാവവും കരുതലും എന്നും കണ്ണൂർ ജില്ലാ കമ്മിറ്റിയോട്‌ പുലർത്തി പോയിരുന്ന അച്ചായന്‍റെ അഭാവം തീർച്ചയായും നമുക്ക്‌ ഓർമ്മെപ്പെടുത്തുന്ന വിടവായ്‌ നിലനിൽക്കും, ജില്ലാ കമ്മിറ്റിയുടെ തുടക്കം മുതൽ എല്ലാ പ്രധാന പരിപാടികൾക്കും മാനസികമായ ആത്മധൈര്യം തന്നും പ്രതീക്ഷിക്കുന്നതിനേക്കാൾ സാമ്പത്തിക സഹായങ്ങൾ ചെയ്തും ജില്ലാ കമ്മിറ്റിക്ക്‌ എന്നും ഒരു കരുത്തായ്‌ കൂടെ നിന്ന ഓർമ്മകൾ

പരസ്പരം പങ്കുവെച്ചു ക്രിസ്റ്റിഫർ ഡാനിയൽ അച്ചായനു യാത്രാ മംഗളങ്ങൾ നേർന്ന് കണ്ണുർ ജില്ല കമ്മിറ്റിക്ക്‌ വേണ്ടി ഭാരവാഹികളായ സിദ്ദിക്ക്‌ അപ്പക്കൻ, ലിപിൻ മുഴക്കുന്ന്, ബിജു എള്ളരിഞ്ഞി, ജോർജ്ജ്‌ മാത്യു, ഇല്യാസ്‌ പൊതുവാചേരി എന്നിവർ വീട്ടിൽ വെച്ച് ഉപഹാരം സമർപ്പിച്ചു.

കണ്ണുർ ജില്ലയുമായ്‌ ഒരു പ്രത്യേക മാനസിക ബന്ധം ഉണ്ടായിരുന്നു എന്നും അത്‌ ഇനിയും തുടരും എന്നും അദ്ദേഹം സന്തോഷത്തോടെ അറിയിച്ചു, 25 വർഷത്തെ കുവൈത്ത്‌ പ്രവാസം അവസാനിപ്പിച്ച് പോകുന്ന പ്രിയ നേതാവിനു ജന്മനാട്ടിലെ ഭാവി ജീവിതം സുഖകരവും സന്തോഷപ്രദവുമായ്‌ തീരട്ടെ എന്ന് ആശംസിക്കുന്നു.. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ്‌ നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഒ ഐ സി സി കുവൈത്ത്‌ കണ്ണൂർ ജില്ലാ കമ്മിറ്റി.

kuwait
Advertisment