follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

ഘാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കെ.ജീവന്‍ സാഗര്‍ മുഖ്യാതിഥിയായിരുന്നു

ഘാനാ മലയാളി അസോസിയേഷന്‍ പൊന്നോണം 2013

സുമന്‍ലാല്‍ വി.കെ » Posted : 12/12/2013

അക്ര: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം(പൊന്നോണം 2013) ആഘോഷിച്ചു.

സപ്തംബര്‍ 29 ഞായറാഴ്ച അക്രയിലെ ഏവിയേഷന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് 400 ഓളം മലയാളികള്‍ പങ്കെടുത്ത വര്‍ണാഭമായ ഓണാഘോഷ പരിപാടികളില്‍ ഘാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കെ.ജീവന്‍ സാഗര്‍ മുഖ്യാതിഥിയായിരുന്നു.

മലയാളിയുടെ വിശാല മനസ്‌കതയേയും സാമൂഹിക സേവന തല്പരതയേയും ശ്ലാഘിച്ച ജീവ സാഗര്‍ സമത്വവും സഹോദര്യവും നിറഞ്ഞ വിശാലമായ ലോകം കെട്ടിപ്പെടുക്കാന്‍ മലയാളികളെ ആഹ്വാനം ചെയ്തു.

ഓണത്തപ്പനും, മാവേലി മന്നനും, പുലി കളിയും വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഓണത്തെയ്യംഓണപ്പോട്ടനും പുനരവിഷ്‌കരിക്കപ്പെട്ട പൊന്നോണം 2013, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയമായി

കുട്ടികകുടെ ചിത്ര രചന, പൂക്കളം, വടം വലി തുടങ്ങിയ മത്സരങ്ങള്‍ക്ക് പുറമേ, ,കൈകൊട്ടിക്കളിയും, കോമഡി സ്‌കിറ്റും, വിഭവ സമര്‍ഥമായ ഓണ സദ്യയും ഘാനയിലെ പ്രവാസീ മലയാളികളുടെ മനംകവര്‍ന്നു ..

റാഫിളിലൂടെയും സര്‍െ്രെപസ് ഗിഫ്റ്റിലൂടെയും നിരവധി സമ്മാനങ്ങളും നല്‍കി. ആഘോഷ പരിപാടികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളായ ബിജു ജോസഫ്,സിനോഷ് സേവിയര്‍,വെങ്കിടേഷ്,ജ്യോതികുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+