follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

പ്രമുഖ വാഗ്മിയും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ കോമന്‍സ് വില്‍സണ്‍ സൗത്ത് ആഫ്രിക്കയില്‍ ഈസ്റ്റ് ലണ്ടനില്‍ കുടുംബസമേതം താമസമാക്കിയിട്ട് 10 വര്‍ഷത്തിലധികമായി. അദ്ദേഹം അവിടെ ഡി.ബി അക്കൗണ്ട്സ് ആന്‍ഡ് ടാക്‌സ് കണ്‍സള്‍ട്ടന്‍സിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നു. പാലാ കാപ്പില്‍ കുടുംബാംഗമാണ്.

കോമന്‍സ് വില്‍സണ്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സൗത്ത് ആഫ്രിക്ക കോ-ഓര്‍ഡിനേറ്റര്‍

ഷിജി ചീരംവേലില്‍ » Posted : 10/05/2015

വിയന്ന : പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ന്റെ സൗത്ത് ആഫ്രിക്കന്‍ കോ-ഓര്‍ഡിനേറ്ററായി കോമന്‍സ് വില്‍സണെ തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

പ്രമുഖ വാഗ്മിയും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ കോമന്‍സ് വില്‍സണ്‍ സൗത്ത് ആഫ്രിക്കയില്‍ ഈസ്റ്റ് ലണ്ടനില്‍ കുടുംബസമേതം താമസമാക്കിയിട്ട് 10 വര്‍ഷത്തിലധികമായി. അദ്ദേഹം അവിടെ ഡി.ബി അക്കൗണ്ട്സ് ആന്‍ഡ് ടാക്‌സ് കണ്‍സള്‍ട്ടന്‍സിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നു. പാലാ കാപ്പില്‍ കുടുംബാംഗമാണ്.

ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തില്‍ പങ്കെടുക്കുമെന്നും കൂടാതെ സൗത്ത് ആഫ്രിക്കയില്‍ എത്രയും വേഗം യൂണിറ്റ് ഉണ്ടാക്കുമെന്നും കോമന്‍സ് അറിയിച്ചു. സൗത്ത് ആഫ്രിക്കയില്‍ നിന്ന് പ്രവാസി മലയാളി ഫെഡറേഷനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ കോമന്‍സ് വില്‍സണുമായി ഈ നമ്പരില്‍ ബന്ധപ്പെടുക: 27833340088

കോമന്‍സ് വില്‍സണ് അനുമോദനങ്ങള്‍ അറിയിക്കുന്നതായി പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഭാരവാഹികള്‍ അറിയിച്ചു





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+