follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ടുണീഷ്യയില്‍ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പടെ മരിച്ചവരുടെ എണ്ണം 39 ആയി

ഇന്‍റര്‍നാഷണല്‍ ഡസ്ക് » Posted : 27/06/2015

ടുണിസ്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ കടല്‍ത്തീരത്തുണ്ടായ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പടെ മരിച്ചവരുടെ എണ്ണം 39 ആയി. ആക്രമണം നടത്തിയവരില്‍ ഒരു ഭീകരനെ പോലീസ് വെടിവെച്ചുകൊന്നു. മറ്റൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ആക്രമണം ചെയ്തത് ഐ.എസ് ആണെന്ന് അവര്‍തന്നെ അറിയിച്ചത്.

വിനോദസഞ്ചാരകേന്ദ്രമായ സോസ്സെയിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന രണ്ട് പ്രമുഖ വിനോദസഞ്ചാര ഹോട്ടലുകള്‍ക്ക് സമീപമുള്ള കടല്‍ത്തീരത്തായിരുന്നു ആക്രമണം.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+