Advertisment

ബ്രോങ്ക്സ് സെന്റ്‌ തോമസ്‌ സീറോമലബാര്‍ ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18 ന് 

author-image
admin
New Update

ന്യൂയോര്‍ക്ക്:  ബ്രോങ്ക്സ് സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോന ഇടവകയില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18 -)൦ തീയതി ഞായറാഴ്ച ഭക്ത്യാഡംബര പൂര്‍വ്വം ആഘോഷിക്കുന്നു. ഇടവകയിലെ ജോസഫ് നാമധേയര്‍ എല്ലാവരും ചേര്‍ന്നാണ് തിരുന്നാള്‍ ഏറ്റുകഴിക്കുന്നത്.

Advertisment

publive-image

ഞായറാഴ്ച രാവിലെ 10.30 ന്‍റെ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയില്‍ വികാരി റവ. ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി റവ. ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍ കാര്മ്മികര്‍ ആയിരിക്കും.

വി. കുര്‍ബ്ബാനയ്ക്ക് ശേഷം പ്രദക്ഷിണവും നേര്‍ച്ച വിതരണവും ഉണ്ടാകും. തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് മലയിലിന്റെ നേതൃത്വത്തില്‍ തിരുനാളിന് വേണ്ട ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

തിരുകുടുംബത്തിന്റെ നാഥനും തൊഴിലാളികളുടെ മധ്യസ്ഥനുമായ വി. യൗസേപ്പ് പിതാവിന്റെ തിരുനാളില്‍ സംബന്ധിക്കുവാന്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി എല്ലാ വിശ്വാസികളെയും ബ്രോങ്ക്സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Advertisment