Advertisment

"ഞാൻ മലയാളി" ഓരോ കനേഡിയൻ മലയാളിയും ഉച്ചത്തിൽ ഉറച്ച സ്വരത്തിൽ തുറന്നു പറയേണ്ടിയിരിക്കുന്നു

New Update

കുടിയേറ്റ രാജ്യം ആയ കാനഡയിൽ മലയാളികളുടെ സാന്നിധ്യം വളരെ പ്രാധാന്യം അർഹിക്കുന്ന രീതിയിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ കാനഡയിൽ പി ആർ ആയും,തൊഴിൽ തേടിയും, വിദ്യാഭ്യാസ വിസയിൽ വരുന്നവരുടെയും മലയാളികളുടെ എണ്ണം ഗണ്യമായി കൂടിയിരിക്കുന്നു.

Advertisment

കാനഡയിലെ മലയാളികളുടെ കുടിയേറ്റ പാരമ്പര്യം അര നൂറ്റാണ്ടു പിന്നിടുമ്പോൾ പ്രത്യേകിച്ച് എടുത്തു പറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെ പൊതു സമൂഹത്തിൽ,അതായത് നാനാ ജാതി മത, ഭാഷക്കാരുടെ ഇടയിൽ മലയാളികൾക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് വേണം പറയുവാൻ.

publive-image

ഇനി അഥവാ കഴിഞ്ഞിട്ടുണ്ട് എങ്കിൽ തന്നെ അത് നമുക്കിടയിൽ ഒരുഏതെങ്കിലും ഒരു പ്രത്യക വിഭാഗങ്ങൾക്ക് ഉള്ളിൽ മാത്രം അറിവുള്ള കാര്യങ്ങളും ആണ്. ചില പ്രമുഖരും,പ്രഗത്ഭരും, വിവിധ തസ്തികകളിൽ, മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ നമുക്ക് മലയാളികൾക്ക് ഉണ്ട് എങ്കിലും അവരിൽ ഭൂരി ഭാഗവും,മലയാളി സാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്നും വളരെ അകലംത്തിൽ ആണ് ഉള്ളത്.

എങ്ങിനെ ഇത് സംഭവിച്ചു എന്നതിന് അവരെയും,ആരെയും പഴിച്ചിട്ടോ,കുറ്റം പറഞ്ഞിട്ടോ യാതൊരു വിശേഷവും ഇല്ല.കാരണം നാടും വീടും, കുടുംബവും, ബന്ധുക്കളെയും ഉപേക്ഷിച്ചു മൂന്നും നാലും പതിറ്റാണ്ടുകൾക്ക് മുൻപേ അവർ കാനഡയിൽ കുടിയേറുമ്പോൾ ഉണ്ടായിരുന്ന, സാഹചര്യവും, അവർക്കു നേരിടേണ്ടി വന്ന ബുദ്ധി മുട്ടുകളും, പ്രശ്നങ്ങളും ആണ് അവരെ ആ വഴിയിൽ ആക്കി തീർത്തത്. ഇങ്ങനെ ഒരു അകൽച്ച ഉണ്ടായിട്ടുണ്ട് എങ്കിൽ തന്നെയും അത് ആ കാലഘട്ടത്തിന്റെ പ്രത്യേകത കൂടി ആയിരുന്നു.

അഞ്ചു പതിറ്റാണ്ടു കൾക്കും,മൂന്നു പതിറ്റാണ്ടുകൾക്കും മുൻപേ ടൊറന്റോ,മലയാളി സമാജവും,മിസ്സിസ്സാഗ കേരള അസോസിയേഷനും,ഹാമിൽട്ടൺ,ലണ്ടൻ മലയാളി സമാജങ്ങളും ഇങ്ങനെ ഒരു അകലം ഉണ്ടാകാതിരിയ്ക്കുവാൻ വേണ്ടി ആണ്ലയാളികളെ കൂട്ടി ഇണക്കിയത്,ഒരു മിപ്പിച്ചത്. ഈ മലയാളി കൂട്ടായ്മകളും.അതിനു ശേഷം നിരവധി മലയാളി കൂട്ടായ്മകൾ കാനഡയിൽ ജന്മം കൊണ്ടു. അതിൽ സാമൂഹിക സംഘടനകളും, സാമുദായിക സംഘടനകളും, ഉൾപ്പെടുന്നു.

പല കൂട്ടായ്മകളും ഇന്നും ശൈശവത്തിൽ ആണെങ്കിലും ഹൃദയപൂർവം, 30 കാരുണ്യ പദ്ധതികൾ,ഹെല്പിങ് ഹാൻഡ് എന്നിവ എടുത്തു പറയേണ്ട ചില കാരുണ്യ പദ്ധതികകൾ വഴി മലയാളി കൂട്ടായ്മകൾ സമൂഹത്തിനു നൽകിയ സേവനം വലുത് തന്നെ ആണ്. ഇതിന്നിടയിൽ സംഘടനകളും,കൂട്ടായ്മകളും മറന്നു മലയാളി സമൂഹം ഒന്നിച്ചു നിന്ന് കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പ്രശ്നങ്ങളും,സംഭവങ്ങളും നമുക്കിടയിൽ ഉണ്ടായിട്ടും ഉണ്ട് .

ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ മലയാളികളുടെ കാനഡയിൽ ഉള്ള പ്രാതിനിധ്യം മുഖധാരയിലേയ്ക്ക് എത്തിക്കുവാൻ,സർക്കാരിന്റെ കടലാസുകളിൽ മലയാളികൾ എന്ന ഒരു ലക്ഷത്തോളം വരുന്നവർ ഉണ്ടെന്നും ,അതിൽ മൂന്നിൽ രണ്ടു ഭാഗവും ഒന്റാറിയോവിൽ സ്ഥിര താമസക്കാർ ആണെന്നും ഉള്ള ഡാറ്റ ഇല്ല എന്ന് തന്നെ വേണം ഉറപ്പിച്ചു പറയുവാൻ. തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടി ആദ്യകാല കുടിയേറ്റക്കാർ ചെയ്ത ന്യായമായ കാര്യം പിന്നീട് കാനഡയിൽ വരുന്ന ഭൂരിഭാഗം മലയാളികളും തുടർന്ന് വന്നു എന്നത് മാത്രമാണ് ഇതിനുള്ള കാരണവും.

ജന്മം കൊണ്ട് നമ്മൾ മലയാളികൾ ആണെങ്കിലും,കർമ്മം കൊണ്ട് വിദേശിയും,ഭാഷകൊണ്ട് ആംഗലേയനും ആയതിനാൽ വന്ന ഒരു കുറവ് മാത്രമാണിത്. വിമാനത്താവളത്തിൽ ആദ്യമായി ഡോക്യൂമെന്റഷൻ ചെയ്യുമ്പോൾ മാതൃഭാഷ/ വീട്ടിൽ പൊതുവായി സംസാരിക്കുന്ന ഭാഷ ഇന്ഗ്ലീഷ് എന്ന് പറയുമ്പോൾ ,ആ ഭാഷ അറിയില്ല എങ്കിലും നമുക്ക് കാര്യങ്ങൾ ലളിതമാകും എന്ന തെറ്റിധാരണയാണ് ആദ്യത്തെ തെറ്റ്.

നമ്മുടെ മാതൃഭാഷ മലയാളം ആണെന്ന് പറയുന്നതിൽ യാതൊരു വിധ തെറ്റും കാനഡയിൽ ഇല്ല എന്ന് മാത്രം അല്ല അത് കൂടുതൽ ഗുണം ചെയ്യുകയേ ഉള്ളൂ എന്ന് നമ്മൾ ഓരോരുത്തരും,ഇനി വരാൻ ഇരിക്കുന്നവരും മനസ്സിലാക്കേണ്ടി ഇരിക്കുന്നു. ഭാഷാ പരമായി നാം നേരിടുന്ന ഏതു പ്രശ്നങ്ങൾക്കും കനേഡിയൻ സർക്കാർ തർജ്ജമയ്ക്കായി ആഫീസര്മാരെ നിയമിച്ചിട്ടും ഉണ്ട്.

നാം മലയാളികൾ എന്ന് പറയാതെ മറച്ചു വയ്ക്കുമ്പോൾ സർക്കാർ നമുക്കായി മാറ്റി വച്ചിരിക്കുന്ന തൊഴിലുകൾ,മറ്റു ആനുകൂല്യങ്ങൾ നാം സ്വയം നിരസിക്കുകയാണ് ചെയ്യുന്നത്.എന്നാൽ നാം സായിപ്പ് ആകുന്നും ഇല്ല .

ഇവിടെ പറഞ്ഞു വരുന്ന കാര്യങ്ങൾക്കു വളരെ പ്രസക്തി ഉള്ള ഒന്നാണ് നമ്മുടെ മാതൃഭാഷ കാനഡയിൽ ഒഫീഷ്യൽ ഭാഷ ആയി നാം ഓരോരുത്തരും റെക്കോർഡ് ചെയ്യുക എന്നത്.

എന്റെ ഒരു സമീപകാല അനുഭവം മാത്രം പറയാം " ഞാനും നിങ്ങളും പി ആർ,അതുമല്ല എങ്കിൽ കനേടിയൻ പൗരത്വം ഉള്ളവർ ആണ്. ഒരു പ്രത്യേക ആവശ്യത്തിനായി ബ്രാംപ്ടൻ, മിസ്സിസ്സാഗ, സ്‌കാർബറോ എന്നിവിടങ്ങളിലെ പാർലമെന്റ് മെമ്പര്മാരുമായി പല ദിവസങ്ങളിൽ നടത്തിയ കൂടി കാഴ്ചയിൽ അവർക്കെല്ലാവർക്കും അറിയേണ്ടുന്നത് ഒന്ന് മാത്രം, നിങ്ങൾ മലയാളികൾ എത്ര പേര് വരും ഒന്റാറിയോവിൽ/ കാനഡയിൽ.

ഒരു ലക്ഷം എന്ന് പറഞ്ഞപ്പോൾ ഡാറ്റയിൽ മലയാള ഭാഷ സംസാരിക്കുന്നവർ വെറും കാൽ ലക്ഷം പോലും ഇല്ല എന്ന കണക്കാണ് സർക്കാരിൽ ഉള്ളത്.അത് കൊണ്ട് തന്നെ ഒന്റാറിയോവിൽ വിവിധ പ്രദേശങ്ങളിൽ ഉള്ള ഈ ചെറിയ വോട്ടിങ് ബാങ്കിന് വേണ്ടി സമയം കളയാൻ വർക്ക്‌ നേരം ഇല്ല എന്ന് സാരം."ഇത് അവർ ചെയ്‌തെതെറ്റോ? അതോ നമ്മൾ ഓരോ മലയാളിയും ചെയ്ത തെറ്റോ?

നമ്മുടെ മലയാളി സമൂഹം വളരുകയാണ് എന്നതിന് തെളിവാണ് ദിനം പ്രതി ഉണ്ടാകുന്ന മലയാളി കൂട്ടായ്മകൾ,സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ. ഓരോ കൂട്ടായ്മകളും കാനഡയിലെ ജന പ്രതിനിധികളെ ആദരിക്കാറുണ്ട്. എന്തിനു വേണ്ടി അവർ സ്വന്തമായി നേടിയ നേട്ടങ്ങളെ നാം ആദരിച്ചു അവാർഡ് കൊടുക്കുന്നു. നമ്മിൽ പെട്ട ഒരു മനുഷ്യജീവന്, അസുഖങ്ങൾ, അകാല മരണം സംഭവിക്കുമ്പോൾ ഈ ജന പ്രതിനിധികളെ നാം സമീപിച്ചിട്ടുണ്ടോ? അധവാ ഉണ്ടെങ്കിൽ ഡാറ്റ ബാങ്ക്,റൈഡിങ് എന്നിവ കമ്പ്യൂട്ടറിൽ തപ്പി നമ്മോടു അവർ നമ്മോടു ചോദിക്കുന്നു നിങ്ങൾ ഇന്ത്യയിൽ നിന്നോ അതോ ശ്രീലങ്കയിൽ നിന്നോ? !

അടുത്ത കാലത്തു നിരവധി അപകട മരണങ്ങളും,ഗുരുതര രോഗങ്ങളും,ഒക്കെ ആയി മലയാളി സമൂഹത്തിനു തീർത്താൽ തീരാത്ത ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ട്.ഇതിൽ എല്ലാ മലയാളികളും ഒത്തു ചേർന്നിട്ടും ഉണ്ട്. അതിനു ചുക്കാൻ പിടിച്ച നിരവധി മലയാളി സംഘടനകൾ നമുക്ക് ഇന്ന് ഉണ്ട്.

ഇങ്ങനെ ഒക്കെ ആണെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും നമുക്ക് ന്യായമായി ലഭിക്കാനുള്ള സഹായം ലഭ്യമാക്കുന്നതിന് ഉള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് പുനർ അവലോകനം നടത്തേണ്ടി ഇരിക്കുന്നു, സാംസ്കാരിക,കലാ സാഹിത്യ പരിപാടികളിൽ,മറ്റു ഉത്സവ ആഘോഷങ്ങളിൽ ശ്രദ്ധ കൊടുക്കുന്നത് പോലെ തന്നെ

കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ പൊതുവായ ഒരു ധാരണയും, അതിന്നു വേണ്ടി സ്ഥായിയായ ഒരു സർക്കാർ സ്രോതസും കണ്ടെത്തേണ്ടിയിരിക്കുന്നു .

എല്ലാവരും ഒറ്റക്കെട്ടായി രോഗങ്ങൾമൂലവും,മറ്റു തീവ കുടുംബ പ്രശ്നങ്ങളിലും ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാൻ,സീനിയർ ആയിട്ടുള്ള നമ്മുടെ മുൻ കുടിയേറ്റക്കാരെ സഹായിക്കുവാൻ വേണ്ടുന്ന ഫണ്ട് സ്വരൂപിക്കുവാൻ നാം സർക്കാരിൽ ബന്ധപ്പെടേണ്ടിയിരിക്കുന്നു.

ഇത് നമ്മുടെ മാത്രം ആവശ്യം അല്ല .ഇനി വരാനിരിക്കുന്ന പുതിയ മലയാളി കുടിയേറ്റക്കാരുടെയും,നമുക്ക് മുന്നിൽ ആരും അറിയപ്പെടാതെ ഏകാന്ത ജീവിതം നയിക്കുന്ന പതിറ്റാണ്ടുകൾക്ക് മുൻപ് കാനഡയിൽ വന്ന മലയാളികൾക്കും വേണ്ടിയാണ്. നാം ഓരോ കുടിയേറ്റ മലയാളിയും കടന്നു വരുന്നതും നടന്നു മുന്നേറുന്നത് ഒരേ പാതയിലൂടെ ആണ്.

ഓരോ അത്യാഹിതങ്ങളും എപ്പോൾ ആണ് സംഭവിക്കുന്നത് എന്നത് ആർക്കും നിശ്ചയമില്ല.അതിനാൽ നിങ്ങൾ ഓരോ മലായി കൂട്ടായ്മകളും ഒന്നായി നാം മലയാളി സമൂഹം ഇന്ന് നേരിടുന്ന തൊഴിൽ, പുനരധിവാസം, ചികത്സ, കുടുംബാങ്ങങ്ങളുടെ വേർപാടിൽ ബുദ്ധിമുട്ടുന്നവർ,ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർ, പെട്ടെന്നുണ്ടാകുന്ന മരണം, നിയമ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്യുകയും,അതിനു പരിഹാരം ആയി സർക്കാരിലേക്ക്,ഇന്ത്യൻ കോൺസൽ ജനറലിലേയ്ക്ക് നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചു ഒന്നായി ഒരു ഒപ്പു ശേഖരണം നടത്തി സമർപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

വരുന്ന ഇലക്ടറൽ, സർവേയിൽ, ജനസംഖ്യാ കണക്കെടുപ്പിൽ നാം കുടുംബത്തിൽ സംസാരിക്കുന്ന ഭാഷ,മലയാളം ആണ് എന്ന് തറപ്പിച്ചു പറയുവാനും, എഴുതി റെക്കോർഡ് ആക്കുവാനും നാം ഓരോ മലയാളിയും പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു. പഞ്ചാബി, തമിഴ്, ഹിന്ദി, ഗുജറാത്തി, ശ്രീലങ്കൻ, ചൈന എന്ന് പറഞ്ഞു ഓരോ മേഖലകളും സർക്കാർ ആനുകൂല്യങ്ങൾ വീതം വയ്ക്കുമ്പോൾ വിദ്യാഭ്യാസ പരമായും,സാംസ്കാരിക ചിന്തകളിലും എന്നും അടിയുറച്ചുനിന്ന മലയാളികൾ ഭാഷയുടെ പേരിൽ പിന്തള്ളപ്പെടുന്നു.

വരാനിരിയ്ക്കുന്ന തെരഞ്ഞെടുപ്പുകളിൽ മലയാളി കളുടെ സാന്നിധ്യം വിവിധ രാഷ്ട്രീയ പാർട്ടികളിലൂടെ ഉറപ്പു വരുതെണ്ടിയിരിക്കുന്നു.വർക്കിങ് ക്ലാസ്സ് എന്ന ലേബൽ മാറ്റി നമുക്ക് ലഭിച്ചിരിക്കുന്ന വിദ്യാഭ്യാസത്തിനു ഉതകുന്ന രീതിയിൽ ഉള്ള പ്രാധിനിത്യം, തൊഴിൽ ബിസ്സിനസ്സ്, രാഷ്ട്രീയം എന്നീ മേഖലയിൽ സ്വയം നേടിയെടുക്കുന്നതിന് കൂട്ടായ ഒരു പ്രവർത്തനം നമുക്കിടയിൽ ഉണ്ടാകേണ്ടതുണ്ടു.

അതിനുള്ള പ്രധാന ഘടകം ആണ് നമ്മുടെ പ്രധാന ഭാഷയായ "മലയാളം".  കാനഡയിലെ ന്യൂനപക്ഷ ഭാഷയായ മലയാളത്തിനും ,മലയാളിയ്ക്കും ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി, തൊഴിലുകൾക്കു വേണ്ടി, സീനിയർ കെയർ സെന്ററുകൾക്കുവേണ്ടി, അത്യവശ്യ ഘട്ടങ്ങളിൽ കിട്ടേണ്ടുന്ന സഹായങ്ങൾക്ക് വേണ്ടി നമുക്ക് ശബ്ദം ഉയർത്തണം എങ്കിൽ എന്റെ ഭാഷ മലയാളം ആണെന്നും, ഞാൻ മലയാളി ആണെന്നും നാം ഉച്ചത്തിൽ, ഉറച്ച സ്വരത്തിൽപറയേണ്ടിയിരിക്കുന്നു.

Advertisment