Advertisment

ഷിക്കാഗോ സേക്രഡ് ഹാർട്ടിൽ മദേഴ്സ് ഡെ ആഘോഷിച്ചു

author-image
admin
New Update

publive-image

Advertisment

ഷിക്കാഗോ:  ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, മെയ് 13 ഞായറാഴ്ച രാവിലെ 9.45 ന് ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ സഹകാർമ്മികത്വത്തിലും നടന്ന വിശുദ്ധ കുർബാനക്കുശേഷം അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവ് എല്ലാ‍ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥനചൊല്ലി അനുഗ്രഹിക്കുകയും, കുടുംബങ്ങളുടെ പ്രകാശമായ മാതാക്കൾക്കുള്ള നന്ദിപ്രകാശമായി റോസാപ്പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു.

publive-image

തുടർന്ന് ഹാളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ, മാര്‍ ജോയി പിതാവ് അമ്മമാരെ അനുമോദിച്ച് പ്രസംഗിക്കുകയും, പ്രധാന കൈക്കാരനായ തോമസ് നെടുവാമ്പുഴ അവർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. സിസിമോൾ കാമിശ്ശേരി ആനി ജോസഫ് എന്നിവർ ചേർന്ന് അമ്മമാരെ ആശംസിച്ചുകൊണ്ടുള്ള ശ്രുതി മനോഹരമായ ഗാനമാലപിച്ചു.

publive-image

ഹാളിൽ സന്നിഹിതരായ അമ്മമാരിൽ നിന്നും ഏറ്റവും പ്രായം കൂടിയ 2 അമ്മമാരെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് വിജയിച്ചവർക്ക് ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സമ്മാനങ്ങൾ നൽകി.

മെൻസ് മിനിസ്ട്രി കോർഡിനേറ്റർ ജോയി കുടശ്ശേരി, മാര്‍ ജോയി ആലപ്പാട്ട് പിതാവിനും, വികാരിയച്ചനും, അമ്മമാർക്കും, ഇത് ഭംഗിയായി നടത്താൻ സഹായിച്ചവർക്കും സഹകരിച്ചവർക്കും പ്രത്യേകം നന്ദി അർപ്പിച്ചു. മെൻസ് മിനിസ്ട്രിയുടെ നേത്യുത്വത്തിൽ വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Advertisment