Advertisment

കണക്ടിക്കട്ടില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 3, 4 തീയതികളില്‍ 

New Update

കണക്ടിക്കട്ട്:  നോര്‍വാക്ക് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ക്യൂന്‍ മേരി മിനിസ്ട്രി നയിക്കുന്ന നോമ്പുകാല ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 3, 4 (ശനി, ഞായര്‍) തീയതികളില്‍ ഗ്രീന്‍വിച്ചിലുള്ള സെന്റ്‌ പോള്‍ റോമന്‍ കാത്തലിക് ദേവാലയത്തില്‍ വച്ച് നടത്തുന്നു.

Advertisment

പ്രശസ്ത വചന പ്രഘോഷകരായ റവ. ഫാ. ഷാജി തുമ്പേച്ചിറയില്‍, ബ്രദര്‍ ഡൊമിനിക് പി ഡി എന്നിവര്‍ക്ക് ധ്യാനത്തിന് നേതൃത്വം നല്‍കും.

publive-image

അനുഗ്രഹീത ഗായകന്‍ ബ്രദര്‍ വി ഡി രാജു ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 7.30 വരെയും ആണ് ധ്യാനത്തിന്റെ സമയം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. നോമ്പുകാല ധ്യാനത്തില്‍ പങ്കുചേര്‍ന്ന്‍ ആത്മ ശുദ്ധിയോടുകൂടി ഉയര്‍പ്പ് തിരുന്നാളിന് ഒരുങ്ങുവാന്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജെയിംസ് വട്ടക്കുന്നേല്‍ എല്ലാ വിശ്വാസികളെയും കണക്ടിക്കട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

Venue: St. Paul Roman Catholic Church

84 Sherwood Ave

Greenwich, CT 06831.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജിബി ഗ്രിഗറി: 201 921 5137

ബോബി ജോര്‍ജ്ജ്: 516 244 8910

വില്‍സണ്‍ പൊട്ടക്കല്‍: 203 216 4859.

Advertisment