Advertisment

സെ.മേരിസിൽ പരിശുദ്ധ കന്യകാ മാതാവിന്റെ ജനന തിരുന്നാൾ ആഘോഷിച്ചു

author-image
admin
Updated On
New Update

സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആ. ഒ)

Advertisment

ചിക്കാഗോ:  മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ പരിശുദ്ധ കന്യക മാതാവിന്റെ ജന്മദിനം ആചരിച്ചു. കഴിഞ്ഞ എട്ട് ദിനങ്ങളിലായി ആത്മീയമായ ഒരുക്കത്തോടെ ഭക്തിപൂവ്വം നടത്തിയിരുന്ന നോമ്പാചരണത്തിന്റെ സമാപന ദിനമായ സെപ്തംബർ എട്ട് ശനിയാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വി.ബലിയിൽ ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ, അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ കാർമികരായിരുന്നു.

publive-image

ജീവിത പ്രതിസന്ധികളിൽ നാം ഭഗ്നാശരാകാതെ പരി.അമ്മയെപ്പോലെ എല്ലാ സഹനങ്ങൾക്കും പിന്നിൽ ദൈവത്തിന്റെ പദ്ധതിയുണ്ട്ന്നുള്ള തിരിച്ചറിവിലൂടെ നമ്മുടെ ജീവിതവും പുണ്യ ജന്മങ്ങളാക്കി മാറ്റണമെന്നും ഓർമിപ്പിക്കുകയും, അമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച് നമ്മുടെ ഉള്ളിലും പരിശുദ്ധ അമ്മ വന്നു പിറന്ന് ജീവിത സഹനങ്ങൾ നേരിടുവാനുള്ള കൃപയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ബഹുമാനപ്പെട്ട ബിൻസ് അച്ഛൻ തന്റെ വചന സന്ദേശത്തിൽ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിലെ എല്ലാ മേരി നാമധാരികളെ ആദരിക്കുകയും വെഞ്ചിരിച്ച പരിശുദ്ധഅമ്മയുടെ ഛായാചിത്രം സമ്മാനിക്കുകയും ചെയ്തു.

പരി. അമ്മയുടെ ജനനതിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഏവരും കേക്ക് മുറിച്ച് മധുരം പങ്കിടുകയും സമാപനത്തിൽ മേരി നാമധാരികളിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയോടൊപ്പം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ മുന്നിൽ പുഷ്പാർച്ചന നടത്തി വണങ്ങുകയും ചെയ്തു.

Advertisment