Advertisment

പ്രളയക്കെടുതിയില്‍ കാരുണ്യ സ്പർശവുമായി വേൾഡ്‌ മലയാളി കൗൺസിൽ

author-image
admin
New Update

ഹൂസ്റ്റണ്‍: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കാരുണ്യ സ്പർശവുമായി വേൾഡ്‌ മലയാളി കൗൺസിൽ ഹ്യുസ്റ്റൺ പ്രോവിൻസ്‌ അപ്പർ കുട്ടനാടന്‍ പ്രദേശങ്ങളായ അയ്മനം , പരിപ്പ്, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.

Advertisment

publive-image

ഹ്യുസ്റ്റൺ പ്രോവിൻസ്‌ പ്രസിഡന്റ്‌ എസ്‌ .കെ .ചെറിയാൻ, ട്രഷറർ ബാബു ചാക്കോ എന്നിവരുടെ നേതുത്വത്തിൽ ശേഖരിച്ച ഫണ്ട്‌ അയ്മനം പഞ്ചായത്ത്‌ ഭരണസമിതിയെ എൽപ്പിക്കുകയും അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍ , മെംബര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവർ നേരിട്ട്‌ അർഹരായവർക്ക്‌ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.

ന്യു ജേഴ്സി പ്രോവിൻസിന്റെ സഹായത്തോടുകൂടി അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യുവിന്റെ നേത്രുത്വത്തിൽ കേരള കൗൺസിൽ കുട്ടനാടിലെ ക്യമ്പുകളിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു .

publive-image

വേൾഡ്‌ മലയാളി കൗൺസിൽ വിവിധ ഘടകങ്ങൾ മഴവെള്ളക്കെടുത്തിയിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് ഒരു താങ്ങായി സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേത്രുത്വത്തിൽ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി 9163 കുടുംബങ്ങൾക്കു അരി,പയർ,സോപ്പ്, കുടിവെള്ളം,ബിസ്കറ്റ് മുതലായ അവശ്യവസ്തുക്കൾ വിതരണം ചെയ്തു.

ഈ കാരുണ്യ പ്രവർത്തിയിൽ കൈത്താങ്ങായി മുമ്പോട്ടു വന്ന വേൾഡ്‌ മലയാളി കൗൺസിൽ കുടുംബത്തിലെ അംഗങ്ങളുടെ സഹകരണത്തിന് അമേരിക്ക റീജിയൻപ്രസിഡന്റ് ജെയിംസ്‌ കൂടൽ നന്ദി രേഖപ്പെടുത്തി.

Advertisment