Advertisment

തണുത്ത സ്വീകരണം ഏറ്റു വാങ്ങി കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും മടങ്ങി

New Update

കനേഡിയൻ പ്രധാന മന്ത്രിയെ വേണ്ട വിധം ഇന്ത്യൻ സർക്കാർ വരവേറ്റില്ല എന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ സന്ദർശനം നടത്തിയ എല്ലാ വിദേശ രാജ്യ പ്രധാനി മന്ത്രി മാരും നരേന്ദ്ര മോഡിജിയുടെ സൽക്കാര സ്വീകരണങ്ങളിൽ മതി മറന്നു പോകുന്ന കാലത്തിൽ ആണ് ഒരു തണുത്ത സ്വീകരണം മാത്രം ഏറ്റു വാങ്ങി ട്രൂഡോയും കുടുംബവും തിരികെ വിമാനം ഇറങ്ങുന്നത്.

Advertisment

ജനുവരിയിൽ ഇന്ത്യ സന്ദർശിച്ച നെത്ഥന്യാഹു വിനു കൊടുത്ത സ്വീകരണത്തിൽ ലോകം മുഴുവൻ അതിശയിച്ചു നിൽകുമ്പോൾ ആണ് ഡൽഹി വിമാനത്താവളത്തിൽ വളരെ ലളിതമായി കൃഷി മന്ത്രി ഗജേന്ദ്ര സിങ് ട്രൂഡോയെയും കുടുംബത്തെയും സ്വീകരിക്കുന്നത്.ഏതു വെളിച്ചപ്പാട് തുള്ളിയാലും ട്വീറ്റ് ചെയ്യുന്ന ഇന്ത്യൻ പ്രധാന മന്ത്രി കാനഡയെ കുറിച്ച് പോലും ഒന്നും കുറിച്ചില്ല.

publive-image

ഇന്ത്യയിൽ അധികം ചർച്ച ആകാതിരുന്ന ഈ അവഗണയും,അതൃപ്തിയും എന്ത് കൊണ്ടാണ് എന്ന് പാണാബിലെയും കാനഡയിലെയും യുകെ യിലെയും പഞ്ചാബികളും മറ്റു രാഷ്ട്രീയ നിരീക്ഷകരും വ്യക്തമായി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു.സിഖ് തീവ്രവാദികളെ മുൻകാലങ്ങളിലും ഇപ്പോഴും നിരുപാധികം സഹായിക്കുന്ന ലിബറൽ പൊളിറ്റിക്കൽ പാർട്ടിയും സർക്കാരും ആണ് ഇന്ന് കാനഡ ഭരിക്കുന്നത് എന്ന വാദവും ഇന്ത്യൻ സർക്കാരിൽ ശക്തമാണ് .

ബ്രിട്ടീഷ് കൊളംബിയ,ടൊറന്റോ, ബ്രാംപ്ടൻ, മാൾട്ടൻ എന്നീ സ്ഥലങ്ങളിൽ പരസ്യമായി ഇന്ത്യൻ വിരുദ്ധ പ്രവർത്തകർ ഇന്നും വ്യാപകമായി പ്രവർത്തനം തുടരുന്നു.കനേഡിയൻ മന്ത്രി സഭയിൽ ഇന്ത്യൻ വംശജർ ആയ സിഖ് കമ്യൂണിറ്റിയുടെ സ്വാധീനം വളരെ വലുതാണ്. പ്രധിരോധ മന്ത്രി ഉൾപ്പടെ ഉള്ളവർ സിഖ് കാർ ആണെന്നുള്ളതാണ് വസ്തുതകൾ.ഖാലിസ്ഥാൻ വാദികൾ നടത്തുന്ന ഗുരുദ്വാരകൾ ഒന്റാറിയോ പ്രൊവിൻസിൽ ശക്തമായി പ്രവർത്തിച്ചു വരുന്നു.

ഈ ദേവാലയങ്ങളിൽ ഇന്ത്യൻ കോൺസിൽ ജനറൽ ഉദ്യോഗസ്ഥർക്ക് വരെ പ്രവേശനം നിഷേധിച്ചിരിക്കുന്നു.ഈ വസ്തുതകൾ എത്രമാത്രം ഇന്ത്യൻ പ്രധാനമന്ത്രിയെയും,സർക്കാരിനെയും ഇന്ത്യയിൽ ഇരുന്നും,വിദേശത്തു ഇരുന്നും വിമർശിക്കുന്നവർ,മാധ്യമങ്ങൾ മനസ്സിലാക്കിയുട്ടുണ്ട് എന്ന കാര്യം ആണ് ആദ്യം സമൂഹം അറിയേണ്ടുന്നത്.

ഇന്ത്യൻ ബോയിങ് വിമാനം തകർത്ത സിഖ് തീവ്രവാദികൾക്ക് കാനഡ അഭയം നൽകിയതും,ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനം നടത്തിയ നല്ലൊരു ശതമാനം പേരെ (ഇപ്പോഴും ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന) കാനഡ റഫയൂജികൾ ആയി സ്വീകരിച്ചതും.കാനഡയും ഇന്ത്യയും ആയുള്ള ബന്ധങ്ങൾക്ക്‌ നേരത്തെ തന്നെ മങ്ങൽ ഏല്പിച്ചിട്ടുണ്ട്. പഞ്ചാബ് കമ്യൂണിറ്റി ഏറ്റവും ശക്തമായവർ ആണ്.

കാനഡയിൽ, ഭരണം, ആരോഗ്യം, നിയമം, റവന്യൂ,വിദ്യാഭ്യാസം, ഗതാഗതം, ടെക്‌നോളജി,പരിസ്ഥിതി,ബിസ്സിനെസ്സ്,വാർത്താ വിതരണം എന്നിങ്ങനെ എല്ലാ മേഖലകളിലും മറ്റേതു രാജ്യങ്ങളെക്കാളും, ഇന്ത്യൻ കമ്യൂണിറ്റികളെക്കാളും പഞ്ചാബികൾ ഉയർച്ച നേടിയിട്ടുണ്ട്.അത് കൊണ്ട് തന്നെ വളരെ നാളുകൾ ആയി ലിബറൽ പാർട്ടിയും ഇപ്പോൾ എൻ ഡി പി യും സിഖ് കമ്യൂണിറ്റിയുടെ ഇഷ്ട മിത്രങ്ങൾ ആണ്.

ലിബറൽ പാർട്ടികളുടെ അതിരു കടന്ന് മുസ്‌ലിം പ്രേമവും ഇന്ത്യൻ ജനത വരാൻ ഇരിക്കുന്ന വൻ വിപത്തിനെ മുന്നിൽ കാണുന്നു.സിഖ് കഴിഞ്ഞാൽ ചൈനയും,പാക്കിസ്ഥാനും ആണ് കാനഡയിൽ പ്രാമുഖ്യം.

ഇങ്ങനെ ഉള്ള അവസരത്തിൽ ആണ് ഉഭയ കക്ഷി ബന്ധങ്ങൾ പുഷ്ടിപ്പെടുത്തുന്ന കൂടി കാഴ്ചകൾ അവസാന ദിവസത്തേക്ക് മാറ്റി വച്ച് കൊണ്ട് കനേഡിയൻ പ്രധാന മന്ത്രി തന്റെ സന്ദർശനം നടത്തുന്നത്, ഇതിൽ ഇന്ത്യൻ സർക്കാരിന് എതിർപ്പ് ഉണ്ടായിരുന്നു താനും,ഏതു വിദേശ പ്രധാന മന്ത്രി,പ്രതിരോധ മന്ത്രിമാരും ഉഭയ കക്ഷി ചർച്ചകൾക്ക് ശേഷം മാത്രമാണ് മറ്റു സംസ്ഥാന പ്രതിനിധികളെ കാണുന്നത്. ഈ നിലപാട് ട്രൂഡോ മാറ്റുകയും പഞ്ചാബിൽ ഖാലിസ്ഥാൻ വാദവുമായി ബന്ധം ഉള്ള പലരുമായും കൂടി കാഴ്ച നടത്തുകകൂടി ചെയ്തു.

കനേഡിയൻ സർക്കാരിൽ ഉൾപ്പെടുന്ന പല പഞ്ചാബി ജന പ്രതിനിധികളും,മന്ത്രിമാരും ഇപ്പോഴും ഇന്ത്യൻ സർക്കാരിന്റെ ബ്ളാക്ക് ലിസ്റ്റിൽ പെട്ടവർ ആണെന്നുള്ള വസ്തുത കാണാതിരിക്കാൻ ഇന്ത്യയ്ക്ക് കഴിയുകയും ഇല്ല.

ഖാലിസ്ഥാൻ തീവ്രവാദികളോടുള്ള ട്രൂഡോ സർക്കാരിന്റെ മൃദു സമീപനവും,ഡൽഹിയിൽ നടത്താൻ ഇരുന്ന് വിരുന്നിൽ 1986ല്‍ വാന്‍കൂവറില്‍ വെച്ച് പഞ്ചാബ് മന്ത്രി മാല്‍ക്യത്ത് സിംഗ് സിധുവിനെ കൊല്ലാന്‍ ശ്രമിച്ചിതിന് ശിക്ഷിക്കപ്പെട്ട ജസ്പാല്‍ അട്വലിനെ ക്ഷണിച്ചതും അതൃപ്തിയ്ക്കു വഴി വച്ചു.

ജസ്പാല്‍ അത്ത്വാലും ട്രൂഡോയുടെ ഭാര്യയും മുംബൈയില്‍ ഒരു പരിപാടിയില്‍ ഒന്നിച്ചു പങ്കെടുക്കുന്നതിന്റെ ചിത്രം,ഖാലിസ്ഥാൻവാദികളുടെ പതാക ഉൾപ്പെടുന്ന ടൊറൊന്‍റോ സണ്‍ പുറത്തു വിട്ടിരുന്നു.ഇത് ഇന്ത്യയിലെ കനേഡിയൻ കൈ കംമീഷൻന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ആണ് വിരുന്നു മാറ്റി വച്ചതു.

ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു അവഗണനയും,പ്രോട്ടോക്കോൾ ലംഘനവും നടന്നിട്ടില്ല എന്ന് മാത്രമല്ല ട്രോഡോയുടെ പരിപാടികൾ നിശ്ചയിച്ചത് കാനേഡിയൻ സർക്കാർ മാത്രമാണ് താനും.സ്റ്റീഫൻ ഹാർപ്പറിന്റെ കാലത്തു ഇന്ത്യയുമായിഉള്ള ഉഭയ കക്ഷി ബന്ധം കാനഡ വളരെ സുദൃഢം ആയിരുന്നു എന്നതും ഈ അവസരത്തിൽ ചർച്ചാ വിഷയം ആകുന്നു.

ഇന്ത്യയിൽ നിന്നും 100,000 ഇന്റർനാഷണൽ വിദ്യാർത്ഥികളെ ട്രൂഡോ സർക്കാറിന്റെ കാലത്തു മാത്രം അനുമതി നൽകിയതിൽ 80 ശതമാനവും പഞ്ചാബികൾ ആണെന്നുള്ളതും എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇന്ത്യൻ കോൺസുൽ ജനറൽ കാനഡയും,ഇന്ത്യൻ സർക്കാരും കാനഡയുടെ പുതിയ മാറ്റങ്ങളെ സസൂഷ്മം വീക്ഷിച്ചു വരുന്നു.യു എസ് ആയുള്ള കാനഡയുടെ ഇമ്മിഗ്രെഷൻ ബന്ധങ്ങളിൽ ഉള്ള സ്വര ചേർച്ച ഇല്ലായ്മയും,ഇന്ത്യയും അമേരിക്കയും ആയുള്ള നല്ല ബന്ധവും ഈ തണുപ്പൻ സ്വീകരണത്തിൽ എടുത്തു പറയേണ്ടുന്ന ഒന്നാണ്.

ഇപ്പോൾ വളരെ തുഷ്ച്ചമായ രീതിൽ മാത്രം വിദേശ നാണ്യ വിനിമയാമ്യവും,നിക്ഷേപവും ആണ് ഇന്ത്യയും കാനഡയും തമ്മിൽ ഉള്ളത്.ഈ സന്ദർശന വേളയിലോ,ചർച്ചകളിലോ അതിനെ കുറിച്ചുള്ള ഒന്നും ഉയർന്നു വന്നില്ല എന്നതും ശ്രദ്ധേയമായ ഒന്നാണ്.

ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യ സന്ദർശനത്തിൽ വ്യക്തമായും ഒളിഞ്ഞിരിക്കുന്നത് വരാനിരിക്കുന്ന പ്രൊവിൻഷ്യൽ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ജഗ്‌മീർ സിങ് (എൻ ഡി പി പാർട്ടി) ഉണ്ടാക്കുവാൻ പോകുന്ന വ്യക്തമായ തിരിച്ചു വരവിനു തടയിടുവാൻ മാത്രമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.കാനഡയിലെ ഹംദർദ് പോലുള്ള പത്രങ്ങൾ അത്താഴ വിരുന്നിൽ അട്വാലിനെ മാറ്റി നിറുത്തിയതിൽ പ്രതിക്ഷേധം അറിയിച്ചിരുന്നു.

പുതുക്കിയ ഇമ്മിഗ്രേഷൻ നിയമങ്ങൾ കാനഡ പോലുള്ള രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭാവിയിൽ വലിയ വെല്ലുവിളി ആകും എന്നതും ഈ വസരത്തിൽ പറയാതെ വയ്യ.ഇന്ത്യപോലുള്ള രാജ്യം ഇത് വളരെ വ്യക്തമായി മനസ്സിലാക്കുന്നു എന്ന് തന്നെ വേണം ഈ തണുത്ത സ്വീകരണത്തിൽ നിന്നും മനസ്സിലാക്കുവാൻ,

Advertisment