Advertisment

ഇന്ത്യൻ വംശജർ ആയ അമ്മയും മകളും ബ്രാംപ്ടണിൽ കൊലചെയ്യപ്പെട്ടു

New Update

ബ്രാംപ്ടൺ:  ഇന്ത്യൻ വംശജർ ആയ (പഞ്ചാബ്) അമ്മയെയും മകളെയും വീടിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി .ബൽജിത് തണ്ടി (32 ) 'അമ്മ അവതാർ കൗർ (60 ) എന്നിവരെ ആണ് കുത്തി കൊലപ്പെടുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്.

Advertisment

വെള്ളിയാഴ്‌ച രാത്രി ഏകദേശം 10:15 നു ആണ് കുടുംബ ബന്ധു പോലീസിൽ വിളിച്ചു സംശയകരമായ സാഹചര്യം അറിയിക്കുന്നത്. തുടർന്ന് പോലീസ് സംഭവ സ്ഥലത്തു എത്തുകയും കൊലപാതകം നടത്തിയതിനു ശേഷം വീട്ടിൽ തന്നെ ഒളിഞ്ഞിരുന്ന ബൽജിത്തിന്റെ ഭർത്താവ് ദാൽവിൻഡർ സിംഗ് (29) നെ അറസ്റ് ചെയ്തു.

publive-image

സംഭവം നടക്കുമ്പോൾ ഇവരുടെ 3 വയസ്സ് പ്രായം വരുന്ന കുട്ടി വീട്ടിൽ ഉണ്ടായിരുന്നുവെന്നും,കുട്ടിക്ക് ശാരീരികമായി പരിക്കുകൾ ഒന്നും ഇല്ല എന്നും പോലീസ് വ്യക്തമാക്കി. പോലീസ് കുട്ടിയെ പീൽ ചിൽഡ്രൻസ് കെയർ സൊസൈറ്റിയ്ക്കു കൈമാറി.

പോലീസ് ,തണ്ടിയുടെ കുടുംബവും ആയി അടുത്ത ബന്ധം പുലർത്തി വരുന്ന ജാസ്മീത് ബത്രയുടെ മൊഴി എടുക്കുക ഉണ്ടായി."അമ്മയും മകളും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിരുന്നു വെന്നും, മിക്കവാറും ദിവസങ്ങളിൽ അമ്മയും,മകളും,മരുമകനും കുട്ടിയുമായി പുറത്തു നടക്കുവാൻ പോകാറുണ്ടെന്നും ഇവർ വ്യക്തമാക്കി. വളരെ സ്നേഹത്തോടു കൂടി കഴിഞ്ഞിരുന്ന കുടുംബത്തിൽ ഇങ്ങനെ ഒരു ദുരന്തം അവർക്കു വിശ്വസിക്കാൻ കഴിയുന്നില്ല എന്നും അവർ അഭിപ്രായപ്പെട്ടു.'

ബ്രാംപ്ടൻ സാൻഡൽ വുഡ് ആൻഡ് ഡിക്‌സി യിലെ 100 സ്റ്റാർ ഹിൽ ക്രെസന്റിൽ ആണ് ഈ ദുരൂഹ മരണം സംഭവിച്ചത്. കുടുംബ വഴക്കു മാത്രമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും പരിസരവാസികൾ പരിഭ്രമിക്കേണ്ടത് ഇല്ല എന്നും പോലീസ് വ്യക്തമാക്കി.

ജി ടി എ യിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ വംശജർ തിങ്ങി പാർക്കുന്ന സ്ഥലമാണ് ബ്രാംപ്റ്റൻ. വർധിച്ചു വരുന്ന കുറ്റ കൃത്യങ്ങൾ ,റോഡപകടങ്ങൾ എന്നിവ പോലീസും,സിറ്റിയും പ്രത്യേകം നിരീക്ഷിച്ചു വരുന്നതായും സിറ്റി കൗൺസിലർ വ്യക്തമാക്കി. ബ്രാംപ്റ്റണിലും,മിസ്സിസ്സാഗയിലും ആയി 17 കൊലപാതകങ്ങൾ ആണ് 2017 -ൽ റിപ്പോർട് ചെയ്തിരിക്കുന്നത്.

ഡിസംബറിൽ ഷെറിഡൻ കോളേജ് പ്ലാസയിൽ ഉണ്ടായ സംഘട്ടനത്തിൽ മൂന്നു ഇന്ത്യൻ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവരെ സ്വദേശത്തേക്കു തിരികെ അയക്കുന്ന നടപടികൾ പൂർത്തി ആയതായും പോലീസ് വ്യക്തമാക്കി.

Advertisment