Advertisment

ശനിയാഴ്ച (09/01/2018) 128-മത് സാഹിത്യ സല്ലാപം ‘പ്രളയ ദുരിതാശ്വാസം’ ചര്‍ച്ച !

New Update

ഡാലസ്:  2018 സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം കേരളത്തിലെ ‘പ്രളയ ദുരിതാശ്വാസം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. കേരളം കണ്ട മഹാപ്രളയത്തില്‍ ജീവനും സ്വത്തും നഷട്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനും അവര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ എന്തൊക്കെ ആയിരിക്കണം എന്ന് വിശദീകരിക്കുവാനുമായിട്ടാണ് ഈ ചര്‍ച്ച.

Advertisment

അമേരിക്കന്‍ മലയാളികള്‍ സകല രാഷ്ട്രീയ വൈരവും മറന്ന് പുതുകേരള സൃഷ്ടിക്കായി നിലവിലുള്ള കേരള സര്‍ക്കാരുമായി കൈകൊര്‍ക്കേണ്ടതിന്‍റെ ആവശ്യകത ഈ സല്ലാപത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്.

publive-image

അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 ഓഗസ്റ്റ്‌ നാലാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘അമേരിക്കയിലെ മലയാള ഭാഷാ പഠനം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. ഓസ്ടിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ മലയാള ഭാഷാദ്ധ്യപികയായ ഡോ. ദര്‍ശന ശശിയാണ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌.

ന്യൂയോര്‍ക്കിലെ ഗുരുകുലം മലയാളം സ്കൂളിനു നേതൃത്വം നല്‍കുന്ന ജെ. മാത്യൂസ്‌ മലയാള ഭാഷാധ്യാപനത്തിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു. കൂടാതെ മലയാള ഭാഷാഭ്യസനവുമായി ബന്ധപ്പെട്ട പ്രമുഖ ഭാഷാ പണ്ഡിതരായ അമേരിക്കന്‍ മലയാളികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സല്ലാപം വിജ്ഞാന പ്രദമാക്കി. ഔദ്യോഗികവും അല്ലാത്തതുമായ ഭാഷാധ്യാപനത്തിന്‍റെ പ്രായോഗിക വശങ്ങളും ഗുണദോഷങ്ങളും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി.

നാട്ടിലേയ്ക്ക് സ്ഥിരതാമസത്തിനായി പോകുന്ന സാഹിത്യ സല്ലാപത്തിന്‍റെ സജീവാംഗവും പ്രമുഖ സംഘാടകനുമായ മനോഹര്‍ തോമസിന് സാഹിത്യ സല്ലാപത്തിന്‍റെ പേരില്‍ യാത്രാമംഗളങ്ങള്‍ നേരുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, സാമുവേല്‍ കൂടല്‍, സി. എം. സി., ബാബുജി മാരാമണ്‍ കാനഡ, ജോണ്‍ ആറ്റുമാലില്‍, അച്ചാമ്മ ചന്ദ്രശേഖരന്‍, സാമുവേല്‍ എബ്രഹാം, രാജമ്മ തോമസ്‌, ജോര്‍ജ്ജ് വര്‍ഗീസ്, അബ്ദുല്‍ പുന്നയൂര്‍ക്കളം, മാത്യു നെല്ലിക്കുന്ന്, ഡോ. രാജന്‍ മര്‍ക്കോസ്, രാജു തോമസ്‌, ജോസഫ്‌ പൊന്നോലി, കുര്യാക്കോസ്, ഡോ. എന്‍. പി. ഷീല, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, സജി, ജേക്കബ്‌ തോമസ്‌ വിളയില്‍, ചാക്കോ ജോര്‍ജ്ജ്, അലക്സാണ്ടര്‍ മേപ്പിള്‍ട്ടണ്‍, ജേക്കബ്‌ സി., ജെയിംസ്‌ ജോസഫ്, പി. എം. മാത്യു, പി. പി. ചെറിയാന്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Advertisment