Advertisment

മൂന്നു വയസ്സുകാരന്റെ പാദം ചൂടുവെള്ളത്തില്‍ വച്ചു പൊള്ളിച്ച മാതാവിന് ശിക്ഷ 30 വര്‍ഷം

New Update

ഫ്‌ളോറിഡ (ഹോളിഹില്‍):  മൂന്ന് വയസ്സുള്ള മകന്റെ കാല്‍ പാദം ബാത്ത് ടമ്പിലെ ചൂടുവെള്ളത്തിലിട്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ച മാതാവ് ഷെറിറ്റ ഹാരിസിന് (23) 30 വര്‍ഷത്തെ ജയില്‍ ശിക്ഷ.2017 ഏപ്രില്‍ മാസം നടന്ന സംഭവത്തിന് ശേഷം ജാമ്യത്തിലായിരുന്ന ഷെറിറ്റായുടെ ജാമ്യം റദ്ദാക്കി ജയിലിലടക്കുന്നതിന് സെപ്റ്റംബര്‍ 10 തിങ്കളാഴ്ച ജഡ്ജി ഉത്തരവിട്ടു.

Advertisment

publive-image

കുറ്റ സമ്മതം നടത്തിയ പ്രതിയുടെ ശിക്ഷ വിധിക്കുന്നതിനുള്ള തിയ്യതി പിന്നീട് നിശ്ചയിക്കും.ബാത്ത് ടമ്പില്‍ വെള്ളം തുറന്നിട്ടിരുന്നുവന്നും കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നുമാണ് ഷെറിറ്റ് പോലീസിനെ അറിയിച്ചത്.ഇവര്‍ തന്നെയാണ് കുട്ടിക്ക് പൊള്ളലേറ്റ വിവരം 911 ല്‍ വിളിച്ചറിയിച്ചത്. ഫോണ്‍ ചെയ്യുന്നതിനിടയില്‍ കുട്ടിയുട കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസ് എത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലില്‍ നിന്നും തൊലിയുരിഞ്ഞു തുടങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു.ഒരു മാസത്തിന് ശേഷം ഷെറിറ്റായുടെ ബോയ് ഫ്രണ്ട് സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസിനെ അറിയിച്ചു. താനും ഷെറിറ്റയും തമ്മില്‍ തര്‍ക്കമുണ്ടായതായും, തുടര്‍ന്ന് കോപാകുലയായ ഷെറിറ്റ കുട്ടിയെ മനഃപൂര്‍വ്വം ബാത്ത് ടമ്പിലെ ചൂടുവെള്ളം തുറന്നിട്ട് അതില്‍ ഇരു കാലുകളും താഴ്ത്തി വെക്കുകയായിരുന്നുവെന്നും അറിയിച്ചിരുന്നു.

ബാല പീഡനത്തിനും. മനഃപൂര്‍വ്വം കുട്ടിയെ ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത കേസ്സില്‍ 30 വര്‍ഷത്തെ ശിക്ഷയാണ് ലഭിക്കുക.

Advertisment