Advertisment

അനുഗ്രഹ പ്രഭചൊരിഞ്ഞ് വിശുദ്ധ അഗസ്തീനോസിന്റെ തിരുനാൾ ആചരിച്ചു

author-image
admin
New Update

സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആ. ഒ)

Advertisment

ചിക്കാഗോ:  മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ സെപ്തംബർ 2ന് ഞായറാഴ്ച വി. അഗസ്തീനോസിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. രാവിലെ പത്തു മണിക്ക് നടന്ന ലദീഞ്ഞിലും തുടർന്നുള്ള വി. ബലിയർപ്പണത്തിലും അസി. വികാരി റവ.ഫാ.ബിൻസ് ചേത്തലയിൽ കാർമികത്വം വഹിച്ചു.

publive-image

AD 354 നവം.13ന് ജനിച്ച്, AD 394-ൽ അൽജീരിയായിലെ ഹിപ്പോ റേജ്യസ് നഗരത്തിലെ മെത്രാൻ ആവുകയും, AD 430-ൽ ദിവംഗതനായ വിശുദ്ധ അഗസ്തീനോസ് കണ്ണീരിന്റെ പുത്രൻ എന്നാണ് അറിയപ്പെടുന്നത്.

തനിക്കുവേണ്ടി ദൈവത്തിന്റെ തിരുസന്നിധിയിൽ അമ്മയായ മോനിക്ക പുണൃവതി ചൊരിഞ്ഞ കണ്ണീരിൽ അനുഗ്രഹത്തിന്റെ മഴവില്ലു വിരിയിച്ച വിശുദ്ധനാണ് അഗസ്തീനോസെന്നും, കണ്ണുനീർ കുതിർന്ന മണ്ണിലെ ദൈവാനുഗ്രഹത്തിന്റെ വേരോട്ടം ഉണ്ടാവുകയുള്ളൂ എന്ന് തെളിയിച്ച ജീവിതമാണ് വിശുദ്ധന്റെതേന്നും തിരുനാളിനോടനുബന്ധിച്ചു നൽകിയ വചന സന്ദേശത്തിൽ ഫാദർ ബിൻസ് ചേത്തലിൽ അനുസ്മരിച്ചു.

publive-image

നിരവധിപേർ ചേർന്ന് ഏറ്റെടുത്ത് നടത്തിയ തിരുനാൾ കർമ്മങ്ങളിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടിഎത്തിയ നൂറുകണക്കിന് വിശ്വാസികൾ തിരുസ്വരൂപം വണങ്ങുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു.

publive-image

വി. അഗസ്തീനോസിന്റെ ജീവിതത്തെ കോർത്തിണക്കി രചിക്കപ്പെട്ട മനോഹരമായൊരു ഭക്തിഗാനം ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ആദ്യമായി ആലപിച്ചു കൊണ്ടായിരുന്നു കർമ്മങ്ങളുടെ സമാപനം. തുടർന്ന് ദേവാലയ പരിസരത്ത് തടിച്ചുകൂടിയ ജനസമൂഹമധ്യേ നടന്ന ജനകീയ ലേലത്തിന് ചർച്ച് എക്സിക്യൂവ് അംഗങ്ങൾ നേതൃത്വം നല്കി.

Advertisment