Advertisment

ഫ്‌ളോറന്‍സ് ചുഴലി; ചത്തടിഞ്ഞ മത്സ്യങ്ങള്‍ കൂട്ടത്തോടെ ഹൈവെയില്‍

New Update

നോര്‍ത്ത് കരോളിന:  നോര്‍ത്ത് കരോളൈനില്‍ ഫ്‌ലോറന്‍സ് ചുഴലിയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ കരയില്‍ ചത്തടിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്‍ സ്റ്റേറ്റ് ഹൈവെ 40 യുടെ വശങ്ങളിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ കയറിയത്.

Advertisment

publive-image

ചീഞ്ഞ മത്സ്യങ്ങളുടെ ദുര്‍ഗന്ധം മൂലം ഹൈവേ വഴിയുള്ള വാഹന ഗതാഗതം പോലും ദുര്‍ഘടമായി.മഴയുടെ ശക്തി കുറഞ്ഞെങ്കിലും നദിയിലേക്കുള്ള ജലപ്രവാഹം നിലച്ചിട്ടില്ല. പല നദികളും കര കവിഞ്ഞൊഴുകുന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ കരയിലെത്തുന്നതിന് കാരണം.

publive-image

പെന്‍സര്‍ലിയ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സേനാംഗങ്ങള്‍ ശക്തിയുള്ള പമ്പു ഉപയോഗിച്ചു വെള്ളം ചീറ്റിയാണ് റോഡിനിരുവശത്തുമുള്ള മത്സ്യങ്ങളെ റോഡില്‍ നിന്നും മാറ്റുന്നത്.

publive-image

ഇത്തരത്തിലുള്ള ഒരനുഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.സൗത്ത് നോര്‍ത്ത് കരോളൈനില്‍ ഉണ്ടായ ഫ്‌ലോറന്‍സ് ചുഴലിയില്‍ 44 പേര്‍ മരിച്ചതായാണ് ഒടുവില്‍ ലഭിച്ച വിവരം. വെള്ളപൊക്കത്തെ തുടര്‍ന്ന് താറുമാറായ റോഡുകളുടെ പുനര്‍നിര്‍മാണം യുദ്ധ കാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. 22 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

Advertisment