Advertisment

ടൊറൊന്റോ സോഷ്യൽ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം കുറിച്ചു

New Update

publive-image

Advertisment

ടൊറന്റോ:  ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ ഒരു കൂട്ടം മലയാളികൾ അവരുടെ തനിമയും സാംസ്‌കാരിക പാരമ്പര്യങ്ങളും ഉയർത്തി പിടിച്ചുകൊണ്ടു പുതിയതായി ആരംഭിച്ച ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉത്ഘാടനം മുൻ പൊതുമരാമത്തു മന്ത്രിയും ,കടുത്തുരുത്തി എം .എൽ .എ . യുമായ അഡ്വ . മോൻസ് ജോസഫ് നിർവഹിച്ചു.

publive-image

ഇത്തരത്തിലുള്ള കൂട്ടായ്‌മകൾ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ,സമൂഹത്തിന്റെയും സുസ്ഥിര വളർച്ചക്ക് പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നു ഉത്ഘാടന പ്രസംഗത്തിൽ മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു .

publive-image

യോഗത്തിൽ വെച്ച് ക്ലബ് അംഗമായിരുന്ന ബൈജു കാനാപുഴയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു . പ്രസിഡന്റ് സിനു മുളയാനിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസഫ് വാഴക്കൻ എക്സ് എം . എൽ .എ .,കൺസർവേറ്റീവ് പാർട്ടി ലീഡർ പാട്രിക് ബ്രൗൺ എന്നിവർ മുഖ്യ അതിഥികളായിരുന്നു .

publive-image

ടൊറന്റൊ സെന്റ് . മേരീസ് ക്നാനായ ഇടവക വികാരി ഫാ .പത്രോസ് ചമ്പക്കരയുടെയും ,സെന്റ് .ഇഗ്നാത്തിയോസ് ക്നാനായ യാക്കോബായ ഇടവക വികാരി ഫാ . ജിബി പ്ലാംതോട്ടത്തിന്റെയും അനുഗ്രഹാശിർവാദത്തോടെ ആരംഭിച്ച സമ്മേളനത്തിൽ കാനഡയിലെ പ്രധാന മലയാളി സംഘടനകളുടെയും , രാഷ്ട്രീയ കക്ഷികളുടെയും നേതാക്കന്മാരായ ജോബ്‌സൺ ഈശോ ,ടോം വർഗീസ് ,തോമസ് കെ തോമസ് ,ടോമി കൊക്കാടൻ ,മനോജ് കരാത്ത ,പ്രസാദ് നായർ ,കുര്യൻ പ്രക്കാനം എന്നിവർ ആശംസകൾ അർപ്പിച്ചു .

publive-image

സെക്രട്ടറി മോൻസി തോമസ് കുന്നുംപുറത്തു സ്വാഗതവും ,ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ നന്ദിയും രേഖപെടുത്തിയ ഉത്ഘാടന ചടങ്ങുകൾക്ക് റിജോ മങ്ങാട്ട് ,ഷിബു എബ്രഹാം ,ഷെല്ലി ജോയ് ,വരുൺ രാജൻ എന്നിവർ നേതൃത്വ൦ വഹിച്ചു.

Advertisment