Advertisment

പ്രാർത്ഥനയോടെ, കരുതലോടെ കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ്

New Update

പേമാരിയുടെ മഹാദുരന്തത്തിലൂടെ കൊച്ചു കേരളം കടന്നു പോവുമ്പോൾ സാന്ത്വനവും , സഹായവും പകർന്നു കൊണ്ട് കേരളാക്ലബ് രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നു.

Advertisment

publive-image

ആഗസ്ത് 25 - ആം തീയതി നടക്കാനിരുന്ന ഓണാഘോഷപരിപാടികൾ മാറ്റിവെച്ചതായി പ്രസിഡണ്ട് സുജിത് മേനോൻന്റെ നേതൃത്വത്തിലുളള എക്സിക്യൂട്ടീവ് കമ്മീറ്റി അറിയിച്ചു. പെരുമഴയുടെ കെടുതികളിലൂടെ കേരളം കടന്നു പോവുമ്പോൾ ആഘോഷങ്ങളെ കുറിച് ചിന്തിക്കാനാവില്ല എന്ന് കേരളാ ക്ലബ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

ഓണാഘോഷത്തിനായി കരുതിയ ഫണ്ട് രക്ഷാപ്രവർത്തങ്ങൾക്കായി വിനിയോഗിക്കാനാണ് കേരളാ ക്ലബ് കമ്മിറ്റിയുടെ തീരുമാനം. ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി 50,000 ഡോളർ സമാഹരിക്കുന്നതിലേക്കായി ത്വരിതഗതി യിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

സംഭാവനയുടെ 20% (പരമാവധി 10,000 ഡോളർ വരെ) മാച്ച് ചെയ്യാനും ക്ലബ് തീരുമാനമെടിത്തിരിക്കുന്നു . അതിനായി ഉദാരമായി സംഭാവനകൾ ചെയ്യുന്നതിലേക്കായി ഇവിടെ കൊടിത്തിരിക്കുന്ന ഗോഫണ്ട് ലിങ്കിൽ ബന്ധപ്പെടുവാൻ കമ്മിറ്റി അംഗങ്ങൾ അപേക്ഷിക്കുന്നതായി അറിയിച്ചു.

https://www.gofundme.com/kerala-floods-relief-fundraiser

ഓണത്തിൻറെ ചിന്ത മനസ്സിൽ നിന്ന് പോലും മാഞ്ഞു പോയ ഈ ഭീകരാവസ്ഥ അതിവേഗം തരണം ചെയ്യാൻ കേരള ജനതയ്ക്കാവട്ടെ എന്നും ജീവിതം സാധാരണ ഗതിയിലേയ്ക്ക് എത്തിക്കുവാൻ പ്രകൃതി മാതാവും , കേരളാ ഗവവൺമെന്റും ജങ്ങളെ സഹായിക്കട്ടെ എന്നും ആണ് പ്രാർത്ഥന എന്ന് കേരള കമ്മിറ്റി അറിയിച്ചു.

Advertisment