Advertisment

' നിങ്ങള്‍ ക്യാമ്പുകളില്‍ നിലത്തുറങ്ങുമ്പോള്‍ ഞങ്ങള്‍ക്കെന്ത് ആഘോഷം ? ' കുവൈറ്റില്‍ ഉള്‍പ്പെടെ ഓണാഘോഷങ്ങള്‍ റദ്ദാക്കി പ്രവാസി സംഘടനകള്‍ ദുരിത്വാശ്വാസ ദൗത്യങ്ങളില്‍ അണിചേരുന്നു !!

New Update

publive-image

Advertisment

കുവൈറ്റ് : കേരളത്തെ പിഴുതെറിഞ്ഞ കാലവര്‍ഷക്കെടുതികള്‍ അകപെട്ട് സ്വത്തും വീടും നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രവാസി ലോകവും രംഗത്ത്. പ്രവാസികളുടെ ഭാഗത്തുനിന്നും ലക്ഷകണക്കിന് രൂപയുടെ സഹായങ്ങളാണ് കേരളത്തിലേയ്ക്ക് ഒഴുകുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും സഹായമെത്തിക്കാന്‍ പ്രവാസി സംഘടനകളും പ്രവാസികളും രംഗത്തുണ്ട്.

publive-image

മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന പല സംഘടനകളും മാസങ്ങളായി പ്ലാന്‍ ചെയ്ത് ഒരുങ്ങിയ ഓണാഘോഷ പരിപാടികള്‍പോലും വേണ്ടന്ന് വച്ച് ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാന്‍ ഒരുങ്ങുകയാണ്.

publive-image

നാട്ടില്‍ തങ്ങളുടെ സഹോദരങ്ങള്‍ വീടും വസ്ത്രവും സകലതും നഷ്ടപ്പെട്ട് തലചായ്ക്കാന്‍ പോലും ഇടമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോള്‍ ഞങ്ങള്‍ക്കെന്ത് ആഘോഷം - എന്ന നിലയിലാണ് ഇതിനോടകം പല സംഘടനകളും പ്രതികരിച്ചു കഴിഞ്ഞിരിക്കുന്നത്.

publive-image

വരും ദിവസങ്ങളില്‍ കൂടുതല്‍ ഓണപ്പരിപാടികള്‍ റദ്ദാക്കാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ പലര്‍ക്കും നാട്ടില്‍ നിന്നും ഉള്‍പ്പെടെ കലാകാരമാരെ മുന്‍കൂട്ടി ബുക്ക് ചെയ്ത് അഡ്വാന്‍സ് നല്‍കി കഴിഞ്ഞിട്ടുള്ളതിനാല്‍ പരിപാടി നടത്താതിരിക്കാനും കഴിയാത്ത സാഹചര്യമുണ്ട്.

പക്ഷെ നാട്ടിലെ ദുസ്ഥിതിയോര്‍ക്കുമ്പോള്‍ എങ്ങനെ ആഘോഷിക്കും എന്നതാണ് മാനസികാവസ്ഥ.

publive-image

kuwait onam
Advertisment