Advertisment

ഓട്ടിസം ബോധവൽക്കരണവുമായി മുവായ് തായ് റിങ്ങിൽ ഒരു മലയാളി യുവാവ്

New Update

കുട്ടികളിൽ കണ്ടുവരുന്ന ഓട്ടിസം എന്ന രോഗാവസ്ഥയെ എത്രയും നേരത്തെ തന്നെ രോഗനിർണ്ണയം നടത്തേണ്ടതിൻ്റെയും അതനുസരിച്ച് കഴിയുന്നതും വേഗം ഇന്റർവെൻഷൻ തെറാപ്പികൾ തുടങ്ങേണ്ടതിൻ്റെയും പ്രാധാന്യത്തെപ്പറ്റി മാതാപിതാക്കളെയും സാധാരണ ജനങ്ങളെയും ബോധവൽക്കരിക്കുക എന്ന ഉദ്ദേശവുമായി തായ് കിക്ക് ബോക്സിങ് റിങ്ങിൽ ആദ്യമായി മത്സരിക്കുവാനിറങ്ങുകയാണ് മെൽബൺ മലയാളി യുവാവ് പ്രദീപ് രാജ്.

Advertisment

വളരെ ചെറുപ്പത്തിൽ തന്നെ ഇന്റർവെൻഷൺ തെറാപ്പികൾ ലഭ്യമാകുന്ന കുട്ടികളിൽ നല്ലൊരു ശതമാനവും പിൽക്കാലത്ത് ഫങ്ഷണലും ഇൻഡിപെൻഡന്റും ആയി മാറുമെന്നാണ് ഗവേഷണങ്ങളിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.

publive-image

അതിനാൽ കുട്ടികളിൽ ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ കാണുമ്പോൾ അതിനെ അവഗണിക്കാതെ എത്രയും പെട്ടെന്ന് രോഗം നിർണ്ണയിക്കാനും അതുവഴി Early Intervention കുട്ടിക്ക് പ്രാപ്യമാക്കുവാനും വേണ്ടി മാതാപിതാക്കളെ ബോധവൽക്കരിക്കുവാൻ വേണ്ടിയാണ് പ്രദീപ് ഈ സംരംഭവുമായി മുന്നിട്ടിറങ്ങുന്നത്.

മെൽബണിൽ ബർക്ക് സ്ട്രീറ്റിലുള്ള ഡൈനമൈറ്റ് മുവായ് തായി ജിമ്മാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സോഷ്യൽ മീഡിയ വഴിയും റേഡിയോ ഇന്റർവ്യൂ വഴിയും തൻ്റെ ഓഫീസിൽ മുവായ് തായ് ഡെമോ സംഘടിപ്പിക്കുന്നതു വഴിയും നോട്ടീസ് വിതരണം നടത്തുന്നതു വഴിയും തന്നാൽ കഴിയുന്ന വിധം പ്രയത്നക്കിനുണ്ടെന്നാണ് പ്രദീപ് കേരള ന്യൂസിനോട് പറഞ്ഞത്. കൂടുതൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് കിക്ക് ബോക്സിങ്ങ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

ലാട്രോബ് യൂണിവേഴ്സിറ്റിയുടെ ഓൾഗ ടെന്നിസൺ ഓട്ടിസം റിസേർച്ച് സെന്ററിനു വേണ്ടിയാണ് പ്രദീപ് ബോധവൽക്കരണവും ധനശേഖരണവും നടത്തുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന തുക മുഴുവനും ഓൾഗ ടെന്നിസൺ സെന്ററിൻ്റെ ഓട്ടിസം റിസേർച്ചിനു വേണ്ടി സംഭാവന ചെയ്യുന്നതായിരിക്കും. സംഭാവനകൾ സ്വീകരിക്കുന്നതിനായി പ്രദീപ് ഒരു Go Fund Me പേജ് ഉണ്ടാക്കിയിട്ടുണ്ട്.

താഴെ പറയുന്ന ലിങ്ക് വഴി നിങ്ങൾക്കും സംഭാവനകൾ ചെയ്യാവുന്നതാണ്.

http://www.gofundme.com/pradeeps-fight-for-autism-awareness

Advertisment