ഓസ്ട്രേലിയയില്‍ മലയാളി നേഴ്സ് നിര്യാതയായി

Friday, May 11, 2018

ഡാർവിൻ:  മലയാളി നേഴ്സ് പ്രീതാ ബേസിൽ(36) ഡാര്‍വിനില്‍ അന്തരിച്ചു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ഫ്യുണറൽ സർവീസിന് കൈമാറി.

കഴിഞ്ഞ ഏഴു വർഷമായി ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. റോയൽ ഡാർവിൻ ആശുപത്രിയിലെ നേഴ്സായിരുന്ന പ്രീത ഭർത്താവ് ബേസിലുമൊത്ത് കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഡാർവിനിൽ താമസിച്ചുവരികയായിരുന്നു.

ഭർത്താവ് ബേസിൽ കോതമംഗലം സ്വദേശിയും റോയൽ ഡാർവിൻ ആശുപത്രിയിലെ ജീവനക്കാരനുമാണ്. 11 വയസ്സുള്ള എയ്ഡൻ, 6 വയസ്സുള്ള ദിയ എന്നിവരാണ് മക്കൾ.

മെയ് 17 വ്യാഴാഴ്ച രാവിലെ 9.30 – ന് കാസ്വാറീന ഹോളി സ്പിരിറ്റ് ചർച്ചിൽ മൃതദേഹം പൊതുദർശനത്തിനു വച്ചതിനുശേഷം 11 മണിയോടെ തോറാക്ക് റീജിണൽ സെമിത്തേരിയിൽ സംസ്കരിക്കും. പരേതയുടെ ആല്മാവിന്‌ നിത്യശാന്തി നേർന്നുകൊണ്ടുള്ള മെമ്മോറിയൽ സർവീസ് മെയ് 18 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നടത്തുമെന്ന് സെന്റ്.തോമസ് യാക്കോബായ ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0415 811 040 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

×