Advertisment

കൈരളി ബ്രിസ്‌ബേൻ 'പൊന്നോണം 2018' ഓഗസ്റ്റ് 26 ന്. ആഘോഷമാക്കാൻ ഫ്രാൻകോയും കലാഭവൻ സതീഷും എത്തുന്നു

author-image
ടോം ജോസഫ്
New Update

ബ്രിസ്‌ബെൻ:  വെയിലിനു പൊന്നിൻ നിറവും കാറ്റിനു പൂക്കുടന്നയുടെ മണവുമുള്ള ചിങ്ങമാസത്തിനെ വരവേൽക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനും അതിലെ അംഗങ്ങളും. നമ്മെ ഗൃഹാതുരതയിലേക്കു കൈപിടിക്കുന്ന, ഇത്രമേൽ ഭംഗിയുള്ളൊരു മലയാള മാസം പോലും വേറെയില്ല.

Advertisment

ചിങ്ങപ്പുലരിയെ കാത്തിരിക്കുന്ന ബ്രിസ്‌ബേൻ മലയാളികൾക്കും മലയാളത്തിനും ഒരു സമ്മാനം നൽകാനൊരുങ്ങുകയാണ് കൈരളിയുടെ ഈ വർഷത്തെ ഭാരവാഹികൾ.

publive-image

മലയാള ഭാഷയുടെ ചേലും സംസ്കാരത്തിന്റെ നിറച്ചാർത്തുകളും ലളിത സുന്ദരമായി അവതരിപ്പിക്കുന്ന കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 'പൊന്നോണം 2018' ആഗസ്റ്റ് മാസം 26 - ആം തിയതി ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് വില്ലാവോങ് unidus കമ്മ്യൂണിറ്റി സെന്ററിൽ (204 Sherbrooke Rd, Willawong QLD 4110) വച്ച് വിപുലമായി ആഘോഷിക്കുന്നു.

അംഗങ്ങളുടെ സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, ഗാനാവതരണങ്ങൾ, ലഘുനാടകം, വള്ളം കളി, തിരുവാതിര എന്നു വേണ്ട എന്നും ഓര്മ്മയിൽ സൂക്ഷിക്കാൻ തോന്നുന്ന ഒരു തിരുവോണം തന്നെയാവും ഇത്തവണ അസോസിയേഷൻ കാഴ്ചവെക്കുന്നത് എന്ന് പ്രസിഡന്റ്‌റ് സാജു ജോസഫ്, സെക്രട്ടറി ജിമ്മി അരിക്കാട്ട് എന്നിവർ അറിയിച്ചു.

തുടർന്നു സാജു കലവറ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള മാവേലിയുടെ വരവേല്പ് എന്നിവ ഉണ്ടാവും. ഓണ സദ്യക്ക് ശേഷം 7 മണി മുതൽ സുപ്രസിദ്ധ പിന്നണി ഗായകൻ ഫ്രാങ്കോയും കൊമേഡിയൻ കലാഭവൻ സതീഷും നേതൃത്വം നൽകുന്ന മെഗാഷോ ഉണ്ടായിരിക്കുന്നതാണ്.

പിന്നണി ഗായകനും യുവജനങ്ങളുടെ ഹരവുമായ ഫ്രാങ്കോ, കോമഡി ഉത്സവത്തിലൂടെ ജനലക്ഷങ്ങളുടെ ആരാധനാപാത്രവും വിവിധ സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യവും ആയ കലാഭവൻ സതീഷ്, അടിപൊളി പാട്ടുകളിലൂടെ മലയാള മനസ്സിനെ കീഴടക്കിയ പിന്നണി ഗായകൻ ഫഹദ്, ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്നു മലയാള സിനിമാ ലോകത്തു ഗാനരചയിതാവും പാട്ടുകാരിയുമായി വളർന്ന ഗായത്രി സുരേഷ് എന്നിവരോടൊപ്പം നൃത്തത്തിന്‍റെ വിസ്മയ കാഴ്ചകൾ തീർക്കാൻ സിനിമ നടിയും നർത്തകിയും ആയ മറീനയും സുപ്രസിദ്ധ കൊറിയോഗ്രാഫർ ജോമോനും ചേരുമ്പോൾ ' പൊന്നോണം 2018' കൈരളി അംഗങ്ങളുടെ മനം കവരും എന്നതിൽ സംശയമില്ല സമത്വത്തിന്‍റെ സന്ദേശം വിളിച്ചോതി, നിറപറയും നിലവിളക്കും തുമ്പപൂക്കളും മധുരമൂറുന്ന ഓർമകളും മനസിൽ നിറച്ചു ഒരിക്കൽക്കൂടി കൈരളി ബ്രിസ്‌ബേൻ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു തിരി തെളിക്കുമ്പോൾ അതിൽ പങ്കാളികളാകുവാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും ഇതര മലയാളി അസ്സോസിയേഷനുകളെയും കമ്മിറ്റി മെംബേഴസ് ക്ഷണിക്കുന്നു. വളരെ മിതമായ നിരക്കിലാണ് നിലവിലുള്ള കമ്മിറ്റി 'പൊന്നോണം 2018' പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടുള്ളത്.

മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് കേവലം 10 രൂപയും മാത്രമുള്ള 'പൊന്നോണം 2018' ലേക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് 15 രൂപയുടെ സ്പെഷ്യൽ നിരക്കും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. പത്തിലധികം വിദ്യാർത്ഥികൾക്ക് 12 രൂപയ്ക്കു ഗ്രൂപ്പ് ബുക്കിംഗ് ചെയ്യുവാനുള്ള അവസരവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

കൊച്ചു കുട്ടികൾക്കുള്ള ഓണസമ്മാനമായി ഈ വര്ഷം 5 വയസ്സിൽ താഴെ ഉള്ള എല്ലാ കുട്ടികൾക്കും പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. ഓഗസ്റ്റ് 22 നു മുൻപ് പേര് രജിസ്റ്റർ ചെയ്തു സീറ്റുകൾ റിസർവ് ചെയ്യുന്നതാണ്.

മറുനാട്ടിലെ സ്വന്തം തിരക്കുകൾക്കിടയിൽ തങ്ങളുടെ പൈതൃകത്തെ തിരിച്ചറിയുന്ന മലയാളിക്ക്, പൂക്കൂടയിൽ പൂ വാരി നിറച്ച്, പൂമുറ്റം തീർത്ത് അത്തം മുതൽ പത്തുദിവസം ആർത്തുവിളിച്ച് മഹാബലിയെ വരവേല്ക്കാനായി ഒരുക്കിയിരുന്ന പഴയ ഓണാഘോഷത്തിന്റെ സ്മരണ തന്റെ മക്കൾക്ക് ആകാംവിധത്തിൽ പകർന്നുനല്കാൻ ഈ അവസരം വിനിയോഗിക്കണമെന്ന് 'പൊന്നോണം 2018' സംഘാടകർ അഭ്യർത്ഥിക്കുന്നു.

Advertisment