Advertisment

മഴക്കെടുതി: കേരളത്തിന് സഹായഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

New Update

മെല്‍ബണ്‍:  കേരളത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവര്‍ഷ കെടുതിയും മൂലം കിടപ്പാടവും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത.

Advertisment

publive-image

സമാനതകളില്ലാത്ത ഭയാനകമായ അവസ്ഥയിലൂടെ കടന്നു പോകുന്ന നാട്ടിലെ നമ്മുടെ സഹോദരീ സഹോദരന്മാരെ സാമ്പത്തികമായിസഹായിക്കണമെന്ന് രൂപതയിലെ എല്ലാ ഇടവകകള്‍ക്കും മിഷനുകള്‍ക്കും അയച്ച പ്രത്യേക സര്‍ക്കുലറിലൂടെ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു.

രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഈ വരുന്ന ഞായറാഴ്ചകളിലെ കുര്‍ബാന മധ്യേ പിരിവെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി അയച്ച് കൊടുക്കും.

 

Advertisment